scorecardresearch

കരിയറിന്റെ അവസാന സമയത്ത് ബിസിസിഐ തന്നോട് പെരുമാറിയത് മോശമായ തരത്തിലെന്ന് യുവരാജ്

”ഹർഭജൻ, സെവാഗ്, സഹീർ ഖാൻ തുടങ്ങിയ മികച്ച കളിക്കാരെയും വളരെ മോശമായി കൈകാര്യം ചെയ്യുകയായിരുന്നു. ഇത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമാണ്, ഞാൻ അതിശയിക്കില്ല ” അദ്ദേഹം പറഞ്ഞു

”ഹർഭജൻ, സെവാഗ്, സഹീർ ഖാൻ തുടങ്ങിയ മികച്ച കളിക്കാരെയും വളരെ മോശമായി കൈകാര്യം ചെയ്യുകയായിരുന്നു. ഇത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമാണ്, ഞാൻ അതിശയിക്കില്ല ” അദ്ദേഹം പറഞ്ഞു

author-image
Sports Desk
New Update
yuvraj singh, yuvraj singh bcci, yuvraj singh india cricket, india cricket news, cricket news, sports news, യുവരാജ്, ബിസിസിഐ, ie malayalam, ഐഇ മലയാളം

Cricketer Yuvraj Singh playing against England during the practice game held at CCI, Churcghate. Express photo by Kevin D'Souza, Mumbai 10-01-2017 *** Local Caption *** Cricketer Yuvraj Singh playing against England during the practice game held at CCI, Churcghate. Express photo by Kevin D'Souza, Mumbai 10-01-2017

തന്റെ കരിയറിന്റെ അവസാന സമയത്ത് ബിസിസിഐ തന്നോട് പെരുമാറിയതായ് മോശമായ തരത്തിലെന്ന് മുൻ ഇന്ത്യൻ ഓൾ‌റൗണ്ടർ യുവരാജ് സിംഗ്. 2000 ൽ പതിനെട്ടാം വയസ്സിലാണ് യുവരാജ് അരങ്ങേറ്റം കുറിച്ചത്. 2017 ൽ ഇന്ത്യയ്ക്കായി തന്റെ അവസാന മത്സരം കളിക്കുകയും ചെയ്തു. അതിനുശേഷം 2019ലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

Advertisment

തനിക്ക് ഒരു വിടവാങ്ങൽ ലഭിച്ചില്ലെന്നതിൽ പരാതിയില്ലെന്ന് വ്യക്തമാക്കിയ യുവരാജ് കുറച്ചുകൂടി ബഹുമാനത്തോടുകൂടിയുള്ള ഇടപെടൽ ആഗ്രഹിച്ചിരുന്നതായും പറഞ്ഞു. തന്നോട് മാത്രമല്ല ഹർഭജൻ, സിങ്, സഹീർ ഖാൻ, വീരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ, ഗൗതം ഗംഭീർ തുടങ്ങിയ താരങ്ങളോടും ബിസിസിഐ ഇത്തരത്തിൽ മോശമായി പെരുമാറിയെന്നും യുവരാജ് പറഞ്ഞു.

“ഒന്നാമതായി, ഞാൻ ഒരു ഇതിഹാസമാണെന്ന് ഞാൻ കരുതുന്നില്ല. ഞാൻ ശരിയായ രീതിയിൽ ഗെയിം കളിച്ചുവെങ്കിലും ഞാൻ അധികം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. മികച്ച ടെസ്റ്റ് റെക്കോർഡുകൾ ഉള്ളവരാണ് ഇതിഹാസ താരങ്ങൾ. മറ്റൊരാൾക്ക് വിടവാങ്ങൽ നൽകിയതിനാൽ, അത് എനിക്ക് വേണമെനന്ന് ഞാനല്ല തീരുമാനിക്കേണ്ടത്, അത് ബിസിസിഐയാണ് തീരുമാനിക്കേണ്ടത്, ”സ്പോർട്സ്കീഡയുടെ‘ ഫ്രീ ഹിറ്റ് ’ഷോയിൽ യുവരാജ് പറഞ്ഞു.

“എന്റെ കരിയറിന്റെ അവസാനത്തിൽ അവർ എന്നെ കൈകാര്യം ചെയ്ത രീതി തീരെ പ്രൊഫഷണലല്ലെന്ന് എനിക്ക് തോന്നി. എന്നാൽ ഹർഭജൻ, സെവാഗ്, സഹീർ ഖാൻ തുടങ്ങിയ മികച്ച കളിക്കാരെ തിരിഞ്ഞുനോക്കുമ്പോൾ അവരെയും വളരെ മോശമായി കൈകാര്യം ചെയ്യുകയായിരുന്നു. അതിനാൽ ഇത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമാണ്, പണ്ട് ഞാൻ ഇത് കണ്ടിരുന്നു, ഞാൻ അതിശയിക്കില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

“എന്നാൽ ഭാവിയിൽ, ഇന്ത്യയ്‌ക്കായി ദീർഘകാലമായി കളിക്കുകയും കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയും ചെയ്ത ആരെങ്കിലും നിങ്ങൾ തീർച്ചയായും അദ്ദേഹത്തെ ബഹുമാനിക്കണം. അദ്ദേഹത്തിന് ആ ബഹുമാനം നൽകുക, ഞങ്ങൾക്ക് വേണ്ടി രണ്ട് ലോകകപ്പുകൾ നേടിയ ഗൗതം ഗംഭീറിനെപ്പോലുള്ള ഒരാൾ. ടെസ്റ്റിലെ സുനിൽ ഗവാസ്‌കറിനുശേഷം ഏറ്റവും വലിയ മാച്ച് ജേതാക്കളായ സെവാഗ്. വിവിഎസ്, സഹീർ, അതുപോലെ പലരെയും”അദ്ദേഹം അഭിപ്രായപ്പെട്ടു.

40 ടെസ്റ്റ് മത്സരങ്ങൾ, 304 ഏകദിനങ്ങൾ, 58 ടി 20 അന്താരാഷ്ട്ര മത്സരങ്ങൾ എന്നിവയാണ് തന്റെ അന്താരാഷ്ട്ര കരിയറിൽ യുവരാജ് പൂർത്തിയാക്കിയത്. 2007ലെ ലോക ടി 20, 2011 ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയുടെ വിജയത്തിന്റെ മുഖ്യ ശിൽപിയാണ് യുവരാജ്.

Read More: Yuvraj Singh: BCCI treated me unprofessionally towards the end of my career

Indian Cricket Team Bcci Indian Cricket Players Cricket Yuvraj Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: