ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനുള്ള യുവരാജ് സിങ്ങിന്റെ ആഗ്രഹത്തോട് പ്രതികരിക്കാതെ ബിസിസിഐ. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചെങ്കിലും തനിക്ക് ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന ആഗ്രഹം യുവി കഴിഞ്ഞ ദിവസം പരസ്യമാക്കിയിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയ്‌ക്കും താരം കത്തു നൽകിയിട്ടുണ്ട്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ യുവിയുടെ ആവശ്യം ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ബിസിസിഐയിൽ നിന്നു യുവരാജിനോ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനോ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

Yuvrja Singh,യുവരാജ് സിങ്, IPL, ഐപിഎല്‍, Mumbai Indians, മുംബെെ ഇന്ത്യന്‍സ്, Yuvi Retirement, യുവി വിരമിക്കുക,yuvi,യുവി, yuvraj ipl, ie malayalam,

യുവരാജിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ മറുപടി കാത്തിരിക്കുകയാണെന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പുനീത് ബാലി പറഞ്ഞു. യുവരാജിന്റെ മടങ്ങിവരവിനെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പിന്തുണയ്‌ക്കുന്നു.

താരത്തിന്റെ വിരമിക്കൽ തീരുമാനം പിൻവലിക്കാൻ തങ്ങൾ തയ്യാറാണെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. എന്നാൽ, ബിസിസിഐയുടെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്.

Read Also: കരിയറിന്റെ അവസാന സമയത്ത് ബിസിസിഐ തന്നോട് പെരുമാറിയത് മോശമായ തരത്തിലെന്ന് യുവരാജ്

ഇന്ത്യയുടെ പ്രഥമ ടി20 ലോകകപ്പ് നേട്ടത്തിലും രണ്ടാം ഏകദിന ലോകകപ്പ് നേട്ടത്തിലും പ്രധാന പങ്കുവഹിച്ച താരമാണ് യുവരാജ് സിങ്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെയും തകർപ്പൻ ഫീൽഡിങ്ങിലൂടെയും സ്‌പിൻ മാന്ത്രികതയിലൂടെയും ഇന്ത്യൻ ക്രിക്കറ്റിലെ കംപ്ലീറ്റ് ഓൾറൗണ്ടറായിരുന്ന താരം കഴിഞ്ഞ വർഷമാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഐപിഎല്ലിൽ നിന്നും പടിയിറങ്ങാനുള്ള താരത്തിന്റെ തീരുമാനം ലക്ഷകണക്കിന് ആരാധകരെ നിരശരാക്കിയിരുന്നു.

വരുന്ന സീസണിൽ പഞ്ചാബ് ടീമിനൊപ്പം യുവരാജ് സിങ്ങും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 38 കാരനായ യുവി ടി20യിൽ മാത്രമായിരിക്കും പഞ്ചാബിനായി കളിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം വ്യക്തമാക്കിയാണ് താരം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് കത്തെഴുതിയിരിക്കുന്നത്.

Yuvraj Singh, yuvraj retirement, yuvraj, yuvraj india, yuvraj international retirement, indian cricket, cricket news, sports news, indian express

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലച്ചിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് പോരാട്ടങ്ങൾ ഒക്ടോബർ മുതലാണ് പുനഃരാരംഭിക്കുന്നത്. വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറാണമെന്നും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്നും ആവശ്യപ്പെട്ട് പിസിഎ സെക്രട്ടറി പുനീത് ബാലി യുവിയെ നേരത്തെ സമീപിച്ചിരുന്നു. “അഞ്ചോ ആറോ തവണ ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു താരമായും മെന്ററായും ടീമിലേക്ക് മടങ്ങിയെത്താൻ അദ്ദേഹത്തിന് സാധിച്ചാൽ അത് ശരിക്കും നല്ല കാര്യമായിരിക്കും,” ബാലി വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook