ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവരാജ് സിങ്. ഏകദിന ലോകകപ്പ് നേട്ടത്തിലുൾപ്പടെ നിർണായക പങ്കുവഹിച്ച യുവരാജ് എന്നാൽ, ഭൂരിപക്ഷം വരുന്ന ഇന്ത്യൻ ഇതിഹാസങ്ങളെപോലെ തന്നെ നിശബ്ദമായാണ് ക്രീസിനോട് വിടപറഞ്ഞത്. അടുത്തിടെ തന്റെ രാജ്യാന്തര കരിയറിനെക്കുറിച്ചും വിരമിക്കാൻ അവസരം ലഭിക്കാത്തതിനെക്കുറിച്ചും യുവി വാചാലനായി.

വിടവാങ്ങൽ ലഭിക്കുന്നതിൽ തനിക്ക് താൽപ്പര്യമില്ലെന്ന് യുവരാജ് പറഞ്ഞെങ്കിലും, അന്താരാഷ്ട്ര കരിയറിന്റെ അവസാനത്തിൽ കുറച്ചുകൂടി ബഹുമാനം അദ്ദേഹം പ്രതീക്ഷിച്ചിരുന്നെന്നും വ്യക്തമാക്കി. “ഒന്നാമതായി, ഞാൻ ഒരു ഇതിഹാസമാണെന്ന് ഞാൻ കരുതുന്നില്ല. ഞാൻ സമഗ്രതയോടെ ഗെയിം കളിച്ചുവെങ്കിലും ഞാൻ കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. മികച്ച ടെസ്റ്റ് റെക്കോർഡുകൾ ഉള്ളവരാണ് ലെജൻഡറി കളിക്കാർ. മറ്റൊരാൾക്ക് വിടവാങ്ങൽ നൽകുന്നതിനെക്കുറിച്ച് പറയേണ്ടത് ഞാനല്ല, അത് ബിസിസിഐ ആണ്,” യുവി പറഞ്ഞു.

Also Read: ഹൃദയത്തിൽ ക്രിക്കറ്റ് മാത്രം, ഞാനൊരു കടുത്ത ‘ദാദ’ ഫാൻ: സംഗക്കാര

തന്റെ കരിയറിന്റെ അവസാന നാളുകളെ കൈകാര്യം ചെയ്തത് ഒട്ടും പ്രെഫഷണൽ അല്ലാതെയാണ്. എന്നാൽ ഹർഭജൻ, സെവാഗ്, സഹീർ ഖാൻ തുടങ്ങിയ മികച്ച കളിക്കാരെ നോക്കിയാൽ അവരും അങ്ങനെയായിരുന്നെന്നും ഇത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമാണെന്നും ആശ്ചര്യമില്ലെന്നും യുവരാജ് പറഞ്ഞു.

ഗംഭീർ, വിവിഎസ് ലക്ഷ്മൺ എന്നിവർ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടും ബോർഡ് മികച്ച രീതിയിൽ പെരുമാറിയിട്ടില്ലെന്ന് യുവരാജ് പറഞ്ഞു. ക്രിക്കറ്റിന് വേണ്ടി ജീവൻ വരെ നൽകുന്ന താരങ്ങളെ ഭാവിയിൽ ശരിയായി ബഹുമാനിക്കണമെന്നും യുവരാജ് പറഞ്ഞു.

Also Read: കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പ്; പാണ്ഡ്യയുടെയും നടാഷയുടെയും ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

ഇന്ത്യയ്ക്കുവേണ്ടി 304 ഏകദിന മത്സരങ്ങളും 58 ടി20 മത്സരങ്ങളും 40 ടെസ്റ്റ് മത്സരങ്ങളും കളിച്ച താരമാണ് യുവരാജ്. 2011ൽ ഏകദിന ലോകകപ്പ് നേടുന്നതിൽ മുന്നിൽ നിന്ന് പോരാടിയ താരം തന്നെയാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റായും തിരഞ്ഞെടുക്കപ്പെട്ടത്. അർബുദ രോഗത്തെ തുടർന്ന് ഇടവേളയെടുത്ത യുവി മടങ്ങി വരവിലും തകർപ്പൻ പ്രകടനം നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook