ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത പതിപ്പിൽ യുവരാജ് സിങ് കളിക്കുക മുംബൈ ഇന്ത്യൻസിലാണ്. ആദ്യ ഘട്ടത്തിൽ ആരും സ്വന്തമാക്കാൻ ശ്രമിക്കാതിരുന്ന യുവരാജ്, അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് മുംബൈയിൽ എത്തിയത്. യുവിയുടെ മുംബൈ പ്രവേശനത്തിൽ സന്തോഷം അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.
Read Also: ‘ഇതിപ്പോ ലാഭായല്ലോ’; യുവിയെ മുംബൈയിൽ എത്തിച്ച ശേഷം അംബാനി പുത്രന്റെ പ്രതികരണം
യുവരാജ് മുംബൈയിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ സൗരവ് ഗാംഗുലി, കുട്ടിക്രിക്കറ്റിൽ രാജ്യത്തെ മികച്ച താരമാണ് യുവരാജ് എന്നും കൂട്ടിച്ചേർത്തു.ഇന്ത്യൻ പ്രീമിയർ ലീഗിൽ താരത്തിന് എല്ലാവിധ ആശംസകളും മുൻ നായകൻ നേർന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
Extremely happy to see Yuvraj singh picked by mumbai …has been a great player for the country in shorter format ..good wishes to him @YUVSTRONG12
— Sourav Ganguly (@SGanguly99) December 21, 2018
Read Also: ഐ പി എൽ: ടീമുകൾ നിലനിർത്തിയ താരങ്ങൾ
ഇതിനൊടകം തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ച് ടീമുകൾക്ക് വേണ്ടി കളിച്ച താരമാണ് യുവരാജ് സിങ്. കിങ്സ് ഇലവൻ പഞ്ചാബ്, പൂനെ വാരിയേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ഡെയർഡെവിൾസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടി വിവിധ സീസണുകളിലായി താരം കളിച്ചിട്ടുണ്ട്.
Read Also: ഇന്ത്യൻ പരിശീലക സ്ഥാനം ഗാരി കിർസ്റ്റന് നഷ്ടമാകാൻ കാരണം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2011 ലോകകപ്പ് തന്റെ ജീവന് നല്‍കിയായിരുന്നു യുവരാജ് രാജ്യത്തിന് നേടി കൊടുത്തത്. സൗരവ് ഗാംഗുലിയുടെ കീഴില്‍ ഇന്ത്യയെ ജയിക്കാന്‍ പഠിപ്പിച്ച സംഘത്തിലെ അവസാന കണ്ണികളൊരാളാണ് യുവി.
Read Also: ഐപിഎല്‍ താരലേലം: കോടിക്കിലുക്കം കൊണ്ട് ഞെട്ടിച്ച ഇന്ത്യന്‍ യുവതാരങ്ങള്‍ ഇവര്‍
മൂന്ന് വർഷം മുമ്പ് 2015ൽ 16 കോടിയുടെ റെക്കോർഡ് തുകയ്ക്കാണ് ഡൽഹി യുവരാജിനെ സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ സീസണിൽ ആരും വാങ്ങാതിരുന്ന യുവിയെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് പഞ്ചിബിലെത്തുകയായിരുന്നു. ഇത്തവണ വീണ്ടും യുവിയുടെ അടിസ്ഥാന വില ഇടിയുകയായിരുന്നു.
Read Also: രണ്ടാം ഊഴത്തില്‍ യുവരാജിനെ സ്വന്തമാക്കി മുംബെെ; ഗുപ്റ്റില്‍ ഹെെദരാബാദില്‍