scorecardresearch

16,000 സ്ക്വയർ ഫീറ്റ്; യുവരാജ് സിങ്ങിന്റെ അപ്പാർട്ട്മെന്റ് ആരേയും ഞെട്ടിക്കും

ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം മുംബൈയിലെ വർലിയിലെ ഓംകർ 1973യിലാണ് യുവിയും കുടുംബവും കഴിയുന്നത്. ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഭാര്യ അനുഷ്കാ ശർമയും കഴിയുന്നതും ഈ ബിൽഡിങ്ങിൽ തന്നെ.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
yuvraj singh home

yuvraj singh hone Photograph: (Instagram-yuvraj singh)

ഇന്ത്യയുടെ എക്കാലത്തേയും പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് യുവരാജ് സിങ്. 2007ലെ ട്വന്റി20 ലോകകപ്പിലെ പ്രകടനം, 2011 ലോകകപ്പിലെ മാച്ച് വിന്നിങ് ഇന്നിങ്സുകൾ എന്നിങ്ങനെ യുവരാജിന്റേതായി ഒരുപാട് ഓർമകൾ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിനുണ്ട്. ഇന്ത്യൻ ക്രിക്കറ്റർമാർക്കിടയിലെ ഏറ്റവും സ്റ്റൈലിസ്റ്റ് താരവുമാണ് യുവി. യുവിയെ പോലെ തന്നെ സ്റ്റൈലിഷ് ആണ് അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റും.

Advertisment

ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം മുംബൈയിലെ വർലിയിലെ ഓംകർ 1973യിലാണ് യുവിയും കുടുംബവും കഴിയുന്നത്. ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഭാര്യ അനുഷ്കാ ശർമയും കഴിയുന്നതും ഈ ബിൽഡിങ്ങിൽ തന്നെ. 

16000 സ്ക്വയർഫീറ്റുള്ളതാണ് യുവരാജ് സിങ്ങിന്റെ അപ്പാർട്ട്മെന്റ്. ഡിസൈനിൽ അത്യാഡംബരമുള്ള അപ്പാർട്ട്മെന്റ് അല്ല യുവിയുടേത്. ഇളം ബ്രൌൺ, വെള്ള, ക്രീം നിറങ്ങളിലെ ചുമരുകളോട് കൂടിയ അപ്പാർട്ട്മെന്റിന്ഖെ വില 64 കോടി രൂപയോളമാണ് എന്നാണ് കണക്കാക്കുന്നത്. 

Advertisment

അറബിക്കടലിലേക്ക് കാഴ്ച ലഭിക്കുന്ന ബാൽക്കണികളോട് കൂടിയതാണ് യുവിയുടെ അപ്പാർട്ട്മെന്റ്. യുവിക്ക് ലഭിച്ച ട്രോഫികളും മെഡലുകളുമെല്ലാം പ്രദർശുപ്പിക്കുന്ന ട്രോഫി ക്യാബിനറ്റും ഈ അപ്പാർട്ട്മെന്റിൽ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ഗോവയിലും യുവിക്ക് ആഡംബര ബംഗ്ലാവുണ്ട്. വെള്ള, നീല ഷെയ്ഡുകളോട് കൂടിയ ബംഗ്ലാ് ഗ്രീക്ക് ശൈലിയെ ഓർമിപ്പിക്കുന്നതാണ്. 

കളിയിലേക്ക് വരുമ്പോൾ 2003ൽ ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച യുവി 40 ടെസ്റ്റുകളാണ് കളിച്ചത്. നേടിയത് 1900 റൺസ്. ബാറ്റിങ്ങ് ശരാശരി 58. 2000ലായിരുന്നു ഇന്ത്യൻ ഏകദിന ടീമിലെ യുവിയുടെ അരങ്ങേറ്റം. അവസാന ഏകദിനം കളിച്ചത് 2017ലും. 304 ഏകദിനങ്ങളിൽ നിന്ന് നേടിയത് 8701 റൺസ്. 58 ട്വന്റി20യും യുവി ഇന്ത്യക്കായി കളിച്ചു. 1177 റൺസ് ആണ് 28 എന്ന ബാറ്റിങ് ശരാശരിയിൽ യുവി ട്വന്റി20യിൽ നിന്ന് നേടിയത്. 2017ലാണ് ട്വന്റി20യിൽ നിന്നും യുവി വിരമിച്ചത്. 

Read More

Indian Cricket Team Yuvraj Singh indian cricket Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: