/indian-express-malayalam/media/media_files/uploads/2019/02/yuvi.jpg)
പ്രായം 37 ല്‍ എത്തി നില്‍ക്കുന്നു. ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു മടങ്ങി വരവ് അസാധ്യം. പക്ഷെ ഇപ്പോഴും ക്രിക്കറ്റിനോട് വിട പറയാന്‍ കൂട്ടാക്കുന്നില്ല ഇന്ത്യ കണ്ട ഏറ്റവും ധീരനായ പോരാളി യുവരാജ് സിങ്. പ്രായവും ഫിറ്റ്‌നസും വെല്ലുവിളി ഉയര്‍ത്തുമ്പോഴും ലഭിക്കുന്ന അവസരങ്ങളൊക്കെ മുതലെടുക്കുന്നുണ്ട് യുവി. പഞ്ചാബിനായി അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും യുവരാജ് കളിച്ചിരുന്നു.
ഇനി മുന്നിലുള്ള ഏക പ്രതീക്ഷ വരാനിരിക്കുന്ന ഐപിഎല്ലാണ്. രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ ലേലത്തില്‍ യുവിയെ സ്വന്തമാക്കിയിരുന്നു. ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങാതിരുന്ന യുവിയെ രണ്ടാം ഘട്ടിത്തിലാണ് മുംബൈ വാങ്ങിയത്.
View this post on InstagramA post shared by Sree Harsha Cricket (@sreeharshacricket) on
തിരിച്ചു വരവിന് ശ്രമിക്കുന്ന യുവിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. എയര്‍ ഇന്ത്യയും മാലിദ്വീപും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു യുവരാജ് റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി നേടിയത്. ആറ് പന്തുകള്‍ നേരിട്ട യുവരാജ് 17 റണ്‍സാണ് മത്സരത്തില്‍ നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us