മഹേന്ദ്ര സിങ് ധോണി നായകനായിരിക്കെ ഏറ്റവും കൂടുതൽ പിന്തുണച്ച താരത്തെ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. കലവറയില്ലാത്ത പിന്തുണയാണ് ധോണി സുരേഷ് റെയ്‌നയ്‌ക്ക് നൽകിയിരുന്നതെന്ന് യുവരാജ് വെളിപ്പെടുത്തി. നായകനായിരിക്കെ ധോണി റെയ്‌നയെ നന്നായി പിന്തുണച്ചിരുന്നുവെന്നും ധോണിക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റെയ്‌നയെന്നും യുവരാജ് പറഞ്ഞു.

“എല്ലാ ക്യാപ്‌റ്റൻമാർക്കും ടീമിൽ ഒരു പ്രിയപ്പെട്ട താരമുണ്ടാകും. ധോണിയിലേക്ക് വന്നാൽ അത് സുരേഷ് റെയ്‌നയാണ്. ധോണിയിൽ നിന്ന് റെയ്‌നയ്‌ക്ക് അകമഴിഞ്ഞ പിന്തുണ ലഭിച്ചിരുന്നു,” യുവരാജ് പറഞ്ഞു.

MS Dhoni, എംഎസ് ധോണി, Suresh Raina, സുരേഷ് റെയ്ന, best indian captain, dhoni vs kohli, ipl, ഐപിഎൽ, ie malayalam, ഐഇ മലയാളം

2011 ലെ ക്രിക്കറ്റ് ലോകകപ്പിൽ സുരേഷ് റെയ്‌നയെ ടീമിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചും യുവരാജ് വെളിപ്പെടുത്തി. അന്ന് ധോണിയായിരുന്നു ഇന്ത്യയുടെ നായകൻ. “ഞാൻ, റെയ്‌ന, യൂസഫ് പത്താൻ എന്നിവരിൽ നിന്നു രണ്ട് പേരെ അവസാന ഇലവനിൽ ഉൾപ്പെടുത്തേണ്ട സാഹചര്യം വന്നു. ഞാൻ ആ സമയത്ത് നന്നായി ബാറ്റ് ചെയ്യുകയും വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ട് എന്നെ ഒഴിവാക്കിയില്ല. രണ്ടാമനായി റെയ്‌നയെയാണ് ടീമിലെടുത്തത്. റെയ്‌ന അത്ര മികച്ച പ്രകടനമല്ല അപ്പോൾ നടത്തിയിരുന്നത്. എന്നാൽ, ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്ന യൂസഫ് പത്താനെ ടീമിൽ നിന്നു ഒഴിവാക്കുകയും ചെയ്‌തു,” യുവരാജ് പറഞ്ഞു.  ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളാണ് ധോണിയും റെയ്‌നയും. ഇരുവരുടെയും സൗഹൃദം ശക്തിപ്പെട്ടത് ചെന്നൈ സൂപ്പർ കിങ്‌സിലൂടെയാണ്.

Read Also: ക്ഷമ പഠിപ്പിച്ചു, മെച്ചപ്പെട്ട മനുഷ്യനാക്കി; ലോക്ക്ഡൗണ്‍ ദിനങ്ങളെ കുറിച്ച് നവ്യ നായർ

തനിക്കു ഏറ്റവും പ്രിയപ്പെട്ട നായകൻ സൗരവ്‌ ഗാംഗുലിയാണെന്ന് യുവരാജ് ആവർത്തിച്ചു. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും തനിക്ക് ഏറെ പ്രചോദനം നൽകുകയും ചെയ്‌ത നായകനാണെന്നും യുവരാജ് പറഞ്ഞു. നേരത്തെയും ഗാംഗുലിയെ വാനോളം പുകഴ്‌ത്തി യുവി രംഗത്തെത്തിയിരുന്നു.

Read Also: ‘ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടുണ്ടോ?’ മറുപടി നൽകി ഗൗരി നന്ദ

ഗാംഗുലിയെ കുറിച്ച് യുവരാജ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെ: 

“സൗരവ്‌ ഗാംഗുലിക്ക് കീഴിൽ ഞാൻ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്ന് എനിക്ക് ഏറെ പിന്തുണ ലഭിച്ചു. ക്യാപ്‌റ്റനെന്ന നിലയിൽ ധോണിയേയും ഗാംഗുലിയേയും താരതമ്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. ഗാംഗുലിയുടെ കീഴിൽ കളിക്കുമ്പോഴാണ് എനിക്കു കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുള്ളത്. അതിനുകാരണം, ഗാംഗുലി നൽകിയ പ്രചോദനവും പിന്തുണയുമാണ്. ഗാംഗുലിയുടെ കീഴിൽ കളിച്ചപ്പോൾ നല്ല കുറേ ഓർമ്മകളുണ്ട്. ഗാംഗുലിയിൽ നിന്നു ലഭിച്ച പിന്തുണയും പ്രചോദനവും പിന്നീട് ധോണിയിൽ നിന്നോ കോഹ്‌ലിയിൽ നിന്നോ എനിക്ക് ലഭിച്ചിട്ടില്ല,” സ്‌പോർട്സ് സ്റ്റാറിനു നൽകിയ അഭിമുഖത്തിൽ യുവരാജ് സിങ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook