പുണെ: ഐപിഎല്ലിൽ ഓരോ മൽസരം കഴിയുന്തോറും ആവേശം ഇരട്ടിക്കുകയാണ്. വെടിക്കെട്ട് ബാറ്റിങ്ങും കിടിലൻ വിക്കറ്റുകളും ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു. ചൈന്നെ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഇന്നലെ നടന്ന മൽസരം ശരിക്കും ആവേശം നിറഞ്ഞതായിരുന്നു.

മൽസരത്തിൽ നാലു റൺസിനാണ് ഹൈദരാബാദിനെ ചെന്നൈ തോൽപ്പിച്ചത്. മൽസരത്തിൽ തോറ്റെങ്കിലും പഠാന്റെ പ്രകടനത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. പഠാൻ നടത്തിയ വെടിക്കെട്ട് ബാറ്റിങ് ചെന്നെ ആരാധകരെ പോലും ആവേശം കൊളളിച്ചു. ചെന്നൈ താരങ്ങളും ചങ്കിടിപ്പും ഇതു കണ്ട് കൂടിയിരുന്നു.

27 പന്തിൽനിന്നും 45 റൺസായിരുന്നു പഠാൻ നേടിയത്. 4 കൂറ്റൻ സിക്സറുകളും ഒരു ഫോറും ഉൾപ്പെടെ ആയിരുന്നു ഇത്. നായകൻ കെയ്ൻ വില്യംസണിന് മികച്ച പിന്തുണ നൽകാനും പഠാന് കഴിഞ്ഞു. വില്യംസണ്‍ 51 പന്തുകളില്‍ നിന്ന് 84 റണ്‍സാസാണ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ