scorecardresearch

അംപയർ ഔട്ട് വിളിച്ചിട്ടും മടങ്ങാതെ യൂസഫ് പത്താൻ, രഹാനെയുടെ ഇടപെടൽ

അംപയറുടെ തീരുമാനം അംഗീകരിക്കാൻ പത്താൻ തയാറാകില്ല. അംപയർ ഔട്ട് വിളിച്ചിട്ടും പത്താൻ പവലിയനിലേക്ക് പോകാതെ ക്രീസിൽ തുടർന്നു

അംപയറുടെ തീരുമാനം അംഗീകരിക്കാൻ പത്താൻ തയാറാകില്ല. അംപയർ ഔട്ട് വിളിച്ചിട്ടും പത്താൻ പവലിയനിലേക്ക് പോകാതെ ക്രീസിൽ തുടർന്നു

author-image
Sports Desk
New Update
Yusuf Pathan, ie malayalam

രഞ്ജി ട്രോഫി 2019-20 സീസണിലെ ആദ്യ മത്സരത്തിൽ 309 റൺസിനാണ് ബറോഡയെ മുംബൈ തോൽപ്പിച്ചത്. മത്സരത്തിൽ ബറോഡ ബാറ്റ്സ്‌മാൻ യൂസഫ് പത്താന്റെ പെരുമാറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്. അംപയർ വിക്കറ്റ് വിളിച്ചിട്ടും പത്താൻ കളിക്കളം വിട്ടുപോകാൻ തയാറാകാതിരുന്നതാണ് കാരണം.

Advertisment

ബറോഡയുടെ രണ്ടാം ഇന്നിങ്സിലെ 48-ാം ഓവറിലായിരുന്നു സംഭവം. യൂസഫ് പത്താന്റെ നെഞ്ചില്‍ തട്ടി ഉയര്‍ന്ന പന്ത് ഷോട്ട് ലെഗില്‍ മുംബൈ താരം ക്യാച്ചെടുത്തു. ഉടന്‍ തന്നെ അംപയര്‍ ഔട്ട് വിളിച്ചു. എന്നാൽ അംപയറുടെ തീരുമാനം അംഗീകരിക്കാൻ പത്താൻ തയാറാകില്ല. അംപയർ ഔട്ട് വിളിച്ചിട്ടും പത്താൻ പവലിയനിലേക്ക് പോകാതെ ക്രീസിൽ തുടർന്നു.

പിന്നീട് മുംബൈ താരം അജിങ്ക്യ രഹാനെ എത്തിയാണ് പത്താനോട് കാര്യങ്ങൾ വിശദീകരിച്ചത്. അതിനുശേഷമാണ് 37 കാരനായ പത്താൻ പവലിയനിലേക്ക് മടങ്ങിയത്. തിരികെ മടങ്ങുമ്പോൾ പത്താൻ തന്റെ ബാറ്റി നിലത്ത് തട്ടി അമർഷം കാണിക്കുന്നുണ്ടായിരുന്നു.

Advertisment

ആദ്യ ഇന്നിങ്സിൽ 431 റൺസായിരുന്നു മുംബൈ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡയുടെ സ്കോർ 307 ൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ മുംബൈ നാലിന് 409 റൺസെന്ന നിലയിൽ ഡിക്ലെയർ ചെയ്തു. എന്നാൽ ബറോഡ 224 റൺസിന് ഓൾഔട്ടായി. ഇതോടെ മുംബൈ 309 റൺസിന്റെ വിജയം സ്വന്തമാക്കി.

Ajinkya Rahane

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: