/indian-express-malayalam/media/media_files/uploads/2020/08/Bumrah-and-Yuvi.jpg)
ക്രിക്കറ്റിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാണ് പേസ് ബോളർ ജസ്‌പ്രീത് ബുംറ. നിലവിൽ ലോകോത്തര ബാറ്റ്‌സ്‌മാൻമാർ വരെ നേരിടാൻ ഏറെ പ്രയാസപ്പെടുന്ന ബോളർ. ബുംറയ്‌ക്ക് മുന്നിൽ ഒരു ആവശ്യവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്.
Read Also: സച്ചിനേക്കാള്‍ മുമ്പ് ദ്രാവിഡും കുംബ്ലെയും ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍; കാരണം ഇതാണ്
ടെസ്റ്റ് ക്രിക്കറ്റിൽ ചുരുങ്ങിയത് 400 വിക്കറ്റെങ്കിലും ബുംറ സ്വന്തമാക്കണമെന്നാണ് യുവിയുടെ ആവശ്യം. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസ് ബോളർ എന്ന നേട്ടം ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്‌സൺ സ്വന്തമാക്കിയിരുന്നു. ആൻഡേഴ്‌സണെ അഭിനന്ദിച്ച് ബുംറ ട്വീറ്റ് ചെയ്‌തിരുന്നു. ഈ ട്വീറ്റിനു മറുപടിയായാണ് യുവിയുടെ ആവശ്യം. ടെസ്റ്റ് ക്രിക്കറ്റിൽ ചുരുങ്ങിയത് 400 വിക്കറ്റ് നേടുകയാണ് ബുംറയ്‌ക്ക് മുൻപിലുള്ള ലക്ഷ്യമെന്ന് യുവരാജ് സിങ് റിട്വീറ്റ് ചെയ്‌തു. 26 കാരനായ ബുംറ 14 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 68 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
Congratulations for your remarkable achievement @jimmy9! Your passion, fortitude and drive are exceptional, cheers and best wishes for the future. #600TestWickets
— Jasprit Bumrah (@Jaspritbumrah93) August 25, 2020
ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഫാസ്റ്റ് ബോളർ എന്ന റെക്കോര്‍ഡാണ് കഴിഞ്ഞ ദിവസം ആൻഡേഴ്‌സൺ സ്വന്തമാക്കിയത്. ക്രിക്കറ്റിലെ മൂന്ന് ഇതിഹാസങ്ങളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), അനില്‍ കുംബ്ലെ (619). മൂന്ന് പേരും സ്‌പിന്നർമാർ. ഇതാണ് ആന്‍ഡേഴ്‌സണിന്റെ നേട്ടത്തിന് മാറ്റുകൂട്ടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us