/indian-express-malayalam/media/media_files/uploads/2023/08/Gill-Ishan.jpg)
Photo: Facebook/ Indian Cricket Team
ന്യൂഡല്‍ഹി: ഏകദിന ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ യുവതാരങ്ങള്‍ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഖ്യാന്‍ ഓജ. ഏകദിനത്തില്‍ ഇന്നിങ്സ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് യുവതാരങ്ങള്‍ പഠിക്കണണെന്ന് ഓജ പറഞ്ഞു.
രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമില്ലാതെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇറങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് ഏകദിനത്തിലും ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. രണ്ടാം ഏകദിനിത്തില്‍ അപ്രതീക്ഷിത തോല്‍വിയും നീലപ്പട വഴങ്ങി.
"ചില സുപ്രധാന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. പുതിയ ബാറ്റര്‍മാര്‍ ഇന്നിങ്സ് എങ്ങനെ പടുത്തുയര്‍ത്തണമെന്ന് മനസിലാക്കാണം. ഇതാണ് ഇപ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് എനിക്ക് തോന്നുന്നു," ജിയോ സിനിമ സംഘടിപ്പിച്ച പരിപാടിയില്‍ ഓജ വ്യക്തമാക്കി.
"2011-ല്‍ ഇന്നിങ്സിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കൃത്യമായി അറിയുന്ന താരങ്ങളുണ്ടായിരുന്നു. നിരവധി മാറ്റങ്ങളും പരുക്കുകളും ഇന്ത്യക്ക് മുന്നില്‍ വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്," ഓജ കൂട്ടിച്ചേര്‍ത്തു.
"2011 ലോകകപ്പിനെക്കുറിച്ച് പറഞ്ഞാല്‍ എല്ലാ താരങ്ങളും തന്നെ 70-80 മത്സരങ്ങള്‍ കളിച്ചവരായിരുന്നു. എല്ലായിപ്പോഴും മുതിര്‍ന്ന താരങ്ങള്‍ ഉണ്ടാകണമെന്നില്ല. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അസാന്നിധ്യം ലോകകപ്പ് തയാറെടുപ്പുകള്‍ക്ക് തിരിച്ചടിയുമാണ്," ഓജ പറഞ്ഞു.
ഇന്ത്യക്കായി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും ആറ് ട്വന്റി 20-കളും കളിച്ച താരമാണ് ഓജ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us