തന്റെ ആരോഗ്യം കൊണ്ടും വേഗത കൊണ്ടും ഏവരെയും അന്പരപ്പിക്കുന്ന താരമാണ് മുന്‍ നായകന് മഹേന്ദ്ര സിങ് ധോണി. കീപ്പിങ്, ബാറ്റിംഗ്, വിക്കറ്റുകള്‍ക്കിടയിലെ ഓട്ടം, ഫിനിഷിങ് തുടങ്ങി സമസ്ത മേഖലകളിലും ടീമിന് മാതൃകയാണ് മഹി. കായികക്ഷമതയുടെ കാര്യത്തില്‍ ടീമിലെ മറ്റെല്ലാവരെയും പിന്നിലാക്കും ധോണി.
ബാറ്റിങ് ക്രീസിലാണെങ്കില്‍ വിക്കറ്റുകള്‍ക്കിടയില്‍ മിന്നല്‍ പോലെ പായുന്ന ധോണി സഹകളിക്കാരനെയും പായാന്‍ നിര്‍ബന്ധിക്കുന്നു. എതിര് ഫീല്ഡറിലും ഒരു കരുതലിന് ധോണിയുടെ സാന്നിധ്യം ധാരാളമാകും. തരം കിട്ടിയാല്‍ ഒരു റണ്‍ രണ്ടാക്കാനും രണ്ട് മൂന്നാക്കാനുമുള്ള വൈദഗ്ധ്യം തന്നെ ഈ ചങ്കിടിപ്പിന് പിന്നില്‍.
വിക്കറ്റുകള്‍ക്കിടെ ഓടുമ്പോള്‍ ധോണിയുടെ വേഗത എത്രയെന്നത് ഇതുവരെ കൃത്യമായ ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു. എന്നാല്‍ ഓസീസിനെതിരായ രണ്ടാം ട്വന്റി20യില്‍ ധോണിയുടെ പരമാവധി വേഗത മണിക്കൂറില്‍ 31 കിലോമീറ്ററായിരുന്നു. ടീമിലെ ഇളംതലമുറക്കാരിലൊരാളായ കേദാര്‍ ജാദവിന്റെ വേഗത മണിക്കൂറില്‍ 25 കിലേമീറ്റായിരിക്കെയാണ് ധോണിയുടെ ഈ മിന്നല്‍ ഓട്ടം.
Outrunning @msdhoni seems impossible! Catch the analysis on his ⚡️-quick runs on #NerolacCricketLive on Oct 13 on Star Sports. pic.twitter.com/rPbtbmsKES
— Star Sports (@StarSportsIndia) October 11, 2017
സ്റ്റാര്‍ സ്പോര്‍ട്ട്സ് അപ്ലോഡ് ചെയ്ത ഒരു വീഡിയോവിലെ അനാലിസിലാണ് വേഗത വ്യക്തമാകുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook