/indian-express-malayalam/media/media_files/uploads/2018/11/rohit-sharma-2.jpg)
ടെസ്റ്റിലായാലും ഏകദിനത്തിലായാലും ടി20യിലായും രോഹിത് ശർമ്മ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒഴിച്ചുകൂടാനാവാത്ത കളിക്കാരനായി മാറിയിട്ടുണ്ട്. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിലും രോഹിത് തന്റെ ഫോം നിലനിർത്തുമെന്നാണ് കരുതുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിനു മുൻപായി രോഹിത് ശർമ്മയുടെ ഫോമിനെക്കുറിച്ച് പറയുകയാണ് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ.
31 കാരനായ രോഹിത് ബാറ്റ് ചെയ്യുന്നത് അനായാസമായാണെന്ന് ഡയറക്ട്ഹിറ്റ് ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ മാക്‌സ്‌വെൽ പറഞ്ഞു. ഏകദിനത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സ്കോറായ 264 റൺസ് നേടിയ താരമാണ് രോഹിത്തെന്നും അയാളെ നിങ്ങൾക്ക് തടയാനാകില്ലെന്നും മാക്‌സ്‌വെൽ പറഞ്ഞു.
ഏകദിന ഫോർമാറ്റിൽ രോഹിത്തിന്റെ ശരാശരി 47 ആണ്. ബോൾ നേരിടുന്ന രോഹിതിന്റെ ശൈലിയാണ് അദ്ദേഹത്തെ മികച്ച താരമാക്കുന്നതെന്നും മാക്‌സ്‌വെൽ പറഞ്ഞു. പെയ്സിലും സ്പിന്നിലും മുംബൈ ബാറ്റ്സ്മാനായ രോഹിത് മികച്ച രീതിയിൽ ബാറ്റ് ചെയ്യാറുണ്ടെന്നും താൻ ആഗ്രഹിക്കുമ്പോഴൊക്കെ മൈലുകളോളം ബോൾ അടിച്ച് ഉയർത്തുന്ന കളിക്കാരനാണ് അദ്ദേഹമെന്നും മാക്‌സ്‌വെൽ പറഞ്ഞു.
With India now in Australia for their lengthy tour, @Gmaxi_32 analyses one of their superstar batsmen - @ImRo45@BKTtires | #AUSvINDpic.twitter.com/YlYdStkLuN
— Direct Hit (@directhitau) November 17, 2018
ഓസ്ട്രേലിയയിൽ നടന്ന ആഭ്യന്തര മത്സരങ്ങളിൽ ഏകദിനത്തിലെ രോഹിത്തിന്റെ ശരാശരി 57.50 ഉം, ടെസ്റ്റിൽ 28.83 ഉം, ടിട്വന്റിയിൽ 30.20 ഉം ആണ്. 2016 ജനുവരി 12 ന് പെർത്തിൽ നടന്ന ഏകദിനത്തിൽ 171 റൺസാണ് രോഹിത് അടിച്ചു കൂട്ടിയത്.
നവംബർ 21 ന് ബ്രിസ്ബെയ്നിലെ ദി ഗബ്ബയിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടിട്വന്റി മത്സരം. ഇതിനുശേഷം നാലു ടെസ്റ്റ് മത്സരങ്ങളും മൂന്നു ഏകദിനങ്ങളും നടക്കും. 2019 ജനുവരി 18 നാണ് അവസാന ഏകദിനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us