ന്യൂഡൽഹി: “ആ മനുഷ്യനെ വെറുതെ വിടൂ,” ധോണിയ്ക്ക് എതിരെ വിമർശനം ഉന്നയിക്കുന്നവരോട് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. സ്ഥിരതയുടെ കണക്ക് വച്ച് ധോണിയുടെ സാന്നിധ്യം ടീമിന് എത്രത്തോളം ആവശ്യമാണെന്നത് മനസിലാക്കില്ലെന്ന് ഗവാസ്കർ പറഞ്ഞു.

സിഡ്നി ഏകദിനത്തിൽ 96 പന്തുകളിൽ നിന്ന് 51 റൺസ് നേടിയതിന് വിമർശകർ ആക്രമിച്ച ധോണി രണ്ടാം ഏകദിനത്തിൽ കളി ജയിപ്പിച്ചാണ് അവരുടെ വായടച്ചത്. “അദ്ദേഹത്തിന്റെ പ്രായം കുറയുകയല്ല. അതിനാൽ തന്നെ സ്ഥിരതയോടെ കളിക്കാൻ സാധിച്ചെന്നും വരില്ല,” മുൻ നായകനെ പൂർണ്ണമായും പിന്തുണച്ച് ഗവാസ്കർ പറഞ്ഞു.

“അതെ, അദ്ദേഹത്തിന്റേത് സ്ഥിരതയില്ലാത്ത പ്രകടനമാണ്. എന്നുവച്ച് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ടീമിന് എത്രത്തോളം ആവശ്യമാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ല. വിക്കറ്റിന് പിന്നിൽ നിന്ന് കളിയെ തിരിച്ചറിയുന്നതിലും അവസരങ്ങൾ അനുകൂലമാക്കുന്നതിലും ധോണിയുടെ പങ്ക് നിസ്തുലമാണെന്നും ഗവാസ്കർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook