ന്യൂഡൽഹി: സ്‌ത്രീധനം വേണ്ടെന്ന് ലണ്ടൻ ഒളിംപിക്‌സിൽ വെങ്കലം നേടിയ ഗുസ്‌തി താരം യോഗേശ്വർ ദത്ത്. സോനിപത്തിൽ ശനിയാഴ്ച നടന്ന വിവാഹനിശ്ചയ ചടങ്ങിലാണു സ്ത്രീധനം വാങ്ങില്ലെന്നു യോഗേശ്വർ പ്രഖ്യാപിച്ചത്. ഹരിയാനയിലെ കോൺഗ്രസ് നേതാവ് ജയ്ഭഗവാൻ ശർമയുടെ മകൾ ശീതളുമായി ഇന്നു വിവാഹിതനാകുകയാണു താരം.

തന്റെ വീട്ടുകാർ സ്ത്രീധനം സ്വരൂപിക്കുന്നതിനു കഷ്ടപ്പെടുന്നതു കണ്ട കാലംമുതലേ ഇത്തരമൊരു തീരുമാനം മനസ്സിലുണ്ടായിരുന്നെന്നു യോഗേശ്വർ പറഞ്ഞു. സ്ത്രീധനവും സമ്മാനങ്ങളും ഉപേക്ഷിച്ചെങ്കിലും കീഴ്‌വഴക്കത്തിന്റെ പേരിൽ ഒരുരൂപ നാണയം സ്ത്രീധനമായി യോഗേശ്വർ സ്വീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ