/indian-express-malayalam/media/media_files/2025/01/05/jSnlPPz74sGGFvDDvOvE.jpg)
Steve Smith, Yashaswi (Screenshot)
ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് എന്ന നാഴികക്കല്ല് തൊടാൻ സ്റ്റീവ് സ്മിത്തിന് ഇനിയും കാത്തിരിക്കണം. സിഡ്നി ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ പുറത്തായി സ്മിത്ത് മടങ്ങുമ്പോൾ താരത്തിന്റെ ടെസ്റ്റിലെ റൺസ് സമ്പാദ്യം 9999 റൺസ്. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ തകർപ്പൻ ക്യാച്ചോടെ നേട്ടത്തിലേക്ക് എത്തും മുൻപ് യശസ്വി സ്മിത്തിനെ മടക്കുകയായിരുന്നു.
സിഡ്നിയിലെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ടെസ്റ്റിൽ 10000 റൺസ് തികയ്ക്കാണ് സ്മിത്തിന് വേണ്ടിയിരുന്നത് 5 റൺസ് മാത്രം. എന്നാൽ നാല് റൺസിൽ നിൽക്കെ സ്മിത്ത് പുറത്തായി. ഓഫ് സ്റ്റംപിന് പുറത്തായി വന്ന പ്രസിദ്ധിന്റെ പന്തിൽ സ്മിത്തിന്റെ കണക്കു കൂട്ടൽ തെറ്റി. ഗള്ളിയിലേക്ക് കളിച്ച സ്മിത്തിനെ തന്റെ വലത്തേക്ക് ഡൈവ് ചെയ്ത് യശസ്വി കൈക്കലാക്കി.
ടെസ്റ്റിൽ 10000 റൺസ് ക്ലബിലേക്ക് എത്തുന്ന 15മാത്തെ താരം എന്ന നേട്ടമാണ് സ്മിത്തിന് കാത്തിരുന്നത്. എന്നാൽ ഒൻപത് പന്ത് മാത്രം നേരിട്ട് സ്മിത്ത് മടങ്ങി. ഇനി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇറങ്ങുമ്പോൾ ഈ ചരിത്ര നേട്ടത്തിലേക്ക് സ്മിത്തിന് എത്താനാവും എന്നാണ് ആരാധകരുടെ കണക്കു കൂട്ടൽ. സിഡ്നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 33 റൺസ് ആണ് സ്മിത്ത് നേടിയത്.
Steve Smith gets caught just one run away from joining the 10,000 runs club 💔 #AUSvINDpic.twitter.com/ceKcfliOIO
— cricket.com.au (@cricketcomau) January 5, 2025
114 ടെസ്റ്റിൽ നിന്ന് 204 ഇന്നിങ്സ് ബാറ്റ് ചെയ്താണ് സ്മിത്ത് 9999 റൺസിലേക്ക് എത്തി നിൽക്കുന്നത്. 55.9 ആണ് ബാറ്റിങ് ശരാശരി. മികച്ച സ്കോർ 239. 34 ടെസ്റ്റ് സെഞ്ചുറികൾ സ്മിത്തിന്റെ പേരിലുണ്ട്. 41 തവണ അർധശതകം കണ്ടെത്തി. 18671 ബോളുകളാണ് തന്റെ ടെസ്റ്റ് കരിയറിൽ സ്മിത്ത് ഇതുവരെ നേരിട്ടത്.
മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 157ന് ഓൾഔട്ടായി. 16 റൺസ് മാത്രമാണ് ഇന്ത്യക്ക് കൂട്ടിച്ചേർക്കാനായത്. ഓസീസ് സീമർ സ്കോട്ട് ബോളണ്ട് 45 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. പത്ത് വർഷത്തിന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ബോർഡർ ഗാവസ്കർ ട്രോഫി ജയിച്ചത്. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് ബുമ്രയ്ക്ക് മൂന്നാം ദിനം ബോളിങ്ങിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല.
പരമ്പരയിൽ 32 വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. പരമ്പരയിൽ ഇന്ത്യൻ ബോളിങ്ങ് പൂർണമായും ബൂമ്രയെ ആശ്രയിക്കുന്നതാണ് കണ്ടത്. പെർത്ത് ടെസ്റ്റിൽ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചതിലൂടെ ബൂമ്രയുടെ ക്യാപ്റ്റൻസിയും കയ്യടി നേടിയിരുന്നു. രോഹിത്തിന് ശേഷം ഇന്ത്യൻ റെഡ് ബോൾ ടീമിന്റെ ക്യാപ്റ്റൻസി ബുമ്രയുടെ കൈകളിലേക്ക് നൽകണം എന്ന ആവശ്യവും ശക്തമായി കഴിഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us