/indian-express-malayalam/media/media_files/uploads/2023/06/Jaiswal.jpg)
യശസ്വി ജയ്സ്വാള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പോയ സീസണില്‍ ബാറ്റുകൊണ്ട് കോരിത്തരിപ്പിച്ച യുവതാരമായിരുന്നു യശസ്വി ജയ്സ്വാള്‍. അസാമാന്യ ഷോട്ട് മേക്കിങ്ങും ടൈമിങ്ങുമായിരുന്നു ഈ 21 വയസുകാരന്റെ കരുത്ത്. ദി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ അടുത്ത ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജയ്സ്വാള്‍.
"എന്റെ മനസില്‍ ഒരു കാര്യമാണിപ്പോഴുള്ളത്. എനിക്ക് മുംബൈയില്‍ ഒരു വീട് വാങ്ങണം. മുംബൈയില്‍ തന്നെ പല സ്ഥലങ്ങളില്‍ മാറി മാറി താമസിക്കേണ്ടി വന്നു. എന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം താമസിക്കാന്‍ ഒരു വീടെന്നത് എന്റെ സ്വപ്നമാണ്. എനിക്ക് മറ്റ് വലിയ ആഗ്രഹങ്ങളൊന്നുമില്ല, എന്റെ ഭാവി സുരക്ഷിതമാക്കണം, കളിയില്‍ ശ്രദ്ധിക്കണം," ജെയ്സ്വാള്‍ പറഞ്ഞു.
ഐപിഎല്ലില്‍ കോടികള്‍ സമ്പാദിക്കുന്നു, എങ്ങനെയാണ് പണം കൈകാര്യം ചെയ്യുന്നത്?
ഇന്നേ ദിവസം വരെ എല്ലാ കാര്യങ്ങളും നന്നായി നോക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ആവശ്യമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പണം ചിലവാക്കാറുള്ളത്. ഉദാഹരണത്തിന്റെ എന്റെ ഡയറ്റ്, കുടുംബത്തിന് വീട് എന്നിങ്ങൻെ. ഞാന്‍ പണം ഒട്ടും ചിലവാക്കില്ല എന്നല്ല ഉദ്ദേശിക്കുന്നത്, അനാവശ്യമായി ചിലവാക്കില്ല എന്നാണ്.
എനിക്ക് എപ്പോഴും പ്രധാനം ക്രിക്കറ്റാണ്. അതിലാണ് ശ്രദ്ധ. ഇതാണ് കൂടുതല്‍ ആവശ്യകതയെന്നും എനിക്ക് തോന്നുന്നു. എനിക്ക് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. എങ്ങനെ പണം നിക്ഷേപിക്കണം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച്. അവരാണ് എന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്, അതുകൊണ്ട് കളിയില്‍ എനിക്ക് കൂടുതല്‍ സമയം ലഭിക്കും.
പലരും ഭൂതകാലം മറച്ച് വയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നു, എന്നാല്‍ താങ്കള്‍ വളരെ അഭിമാനത്തോടെയാണ് ഓരോ കാര്യങ്ങളും പങ്കുവയ്ക്കുന്നത്
ഞാന്‍ അത്തരം നിമിഷങ്ങളിലൂടെ കടന്നു പോയതുകൊണ്ടാണ് തോല്‍വികളും മോശം സാഹചര്യങ്ങളേയും നേരിടാന്‍ ധൈര്യമുണ്ടായത്. എനിക്കൊരിക്കലും ഓര്‍മ്മകള്‍ ഇല്ലാതാക്കാനാകില്ല. ഞാന്‍ യാത്ര ചെയ്ത വഴികള്‍ എനിക്ക് നാണക്കേടുണ്ടാക്കുന്നില്ല. അതിനെക്കുറിച്ച് സംസാരിക്കരുതെന്ന് തോന്നാറില്ല. എന്നെ ഇഷ്ടപ്പെടുന്ന ആര്‍ക്കെങ്കിലും അതുകൊണ്ട് പ്രചോദനം ലഭിക്കുമെങ്കില്‍ അത് നല്ലതല്ലെ.
'നിനക്ക് ചെയ്യാന്‍ കഴിയും' ഇത്തരം വാക്കുകള്‍ എനിക്ക് ആത്മവിശ്വാസം നല്‍കാറുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ മനസില്‍ ചില കാര്യങ്ങള്‍ തങ്ങി നില്‍ക്കും. ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ മുതിര്‍ന്ന താരങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാറുണ്ടായിരുന്നു. അത്തരം ഉപദേശങ്ങള്‍ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. അത് എപ്പോഴും ജൂനിയേഴ്സിന് കൈമാറാനും ഞാന്‍ ശ്രമിക്കാറുണ്ട്.
നിങ്ങള്‍ വളരെ ചെറുപ്പമാണ്, എങ്ങനെയാണ് ഇത്രയും പക്വത കൈവരിച്ചത്
ഞാന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ എന്നോട് തന്നെ സംസാരിക്കും. കൂടുതല്‍ സമയവും ഒറ്റയ്ക്ക് ഇരിക്കാറാണ് പതിവ്. കാര്യങ്ങള്‍ നിസാരമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്നോട് പറയുന്ന കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ വളരെ പ്രധാനമാണ്. വീഴ്ചകള്‍ സംഭവിച്ചാല്‍ ഞാന്‍ സമ്മതിക്കും. തെറ്റുകളില്‍ നിന്നാണ് പഠിക്കാനുള്ളത്.
ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ ഇക്ബാല്‍ (2005) എന്ന ചിത്രം ഇടക്കിടെ കാണുമായിരുന്നു. എനിക്ക് ആ ചിത്രം വളരെ പ്രിയപ്പെട്ടതാണ്. അത് വളരെ പ്രചോദനം നല്‍കുന്നു. കാരണം, ഒന്നും അസാധ്യമല്ലെന്നും കഴിവുകളില്‍ വിശ്വിസിക്കുകയാണ് വേണ്ടതെന്നുമാണ് സിനിമ പങ്കുവയ്ക്കുന്ന ആശയം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us