അരങ്ങേറ്റ മത്സരത്തിൽ തന്നെ ആറ് വിക്കറ്റ്; ഹൈദരാബാദിൽ ഭുവിയുടെ പകരക്കാരൻ ‘യാറ’ നിസാരക്കാരനല്ല

കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയായിരുന്നു താരത്തിന്റെ ഐപിഎൽ അരങ്ങേറ്റം

Yarra Prithviraj, യാറ പൃഥ്വിരാജ്, SRH, latest signing, new signing, IPL news, Cricket News, IE Malayalam, ഐഇ മലയാളം

പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ കഠിന പ്രയ്തനം നടത്തുന്ന സൺറൈസേഴ്സ് ഹൈദരാബാദിനേറ്റ വലിയ തിരിച്ചടിയാണ് ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്റെ പരുക്ക്. ആറു മുതൽ എട്ട് ആഴ്ച വരെ വിശ്രമം വേണമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെ താരം ഐപിഎല്ലിൽ നിന്ന് തന്നെ പുറത്തായി. താരത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണെങ്കിലും അനുഗ്രഹമായത് ആന്ധ്രപ്രദേശുകാരൻ യാറ പൃഥ്വിരാജിനാണ്. ഇടംകയ്യൻ പേസറായ യാറയെയാണ് ഭുവിക്ക് പകരക്കാരനായി ഹൈദരാബാദ് ടീമിലെത്തിച്ചിരിക്കുന്നത്.

രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തോടെ പലപ്പോഴും ശ്രദ്ധകേന്ദ്രമായിട്ടുള്ള താരമാണ് യാറ പൃഥ്വിരാജ്. ഐപിഎല്ലിൽ കൊൽക്കത്തയ്ക്കുവേണ്ടി കളിച്ചിട്ടുള്ള താരത്തിന് ടൂർണമെന്റിൽ ഇത് രണ്ടാമൂഴമാണ്. കഴിഞ്ഞ സീസണിന് ശേഷം കൊൽക്കത്ത ഒഴിവാക്കിയ താരത്തെ ഇത്തവണ ആരും ലേലത്തിൽ സ്വന്തമാക്കിയിരുന്നില്ല.

Also Read: സഞ്ജു സാംസൺ നിരാശപ്പെടുത്തുന്നു; മലയാളി താരത്തിനു പാളുന്നത് എവിടെ ?

കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയായിരുന്നു താരത്തിന്റെ ഐപിഎൽ അരങ്ങേറ്റം. അന്ന് ഡേവിഡ് വാർണറെ പുറത്താക്കിയ താരം പിന്നീട് രാജസ്ഥാനെതിരായ മത്സരത്തിലും കൊൽക്കത്തൻ നിരയിൽ കളിച്ചിരുന്നു. ആഭ്യാന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് താരം യുഎഇയിലേക്ക് പറക്കുന്നത്.

22കാരനായ യാറ പൃഥ്വിരാജ് ഹൈദരാബാദിലെ മൂന്നാമത്തെ ഇടംകയ്യൻ പേസറാണ്. ഇതിനോടകം ടീമിനായി കളിച്ച ഇടംകയ്യൻ പേസർമാരായ ഖലീൽ അഹമ്മദും ടി നടരാജനും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് കഴിഞ്ഞു. എന്നാൽ പ്ലെയിങ് ഇലവനിലേക്ക് നോക്കുമ്പോൾ മലയാളി താരം ബേസിൽ തമ്പിക്കും സിദ്ധാർത്ഥ് കൗൾ, സന്ദീപ് ശർമ എന്നിവർക്കും യാറ വെല്ലുവിളിയാണ്. അതിനുള്ള കാരണം നേരത്തെ പറഞ്ഞതുപോലെ ആഭ്യന്തര ക്രിക്കറ്റിലെ തിളക്കമാർന്ന പ്രകടനമാണ്.

Also Read: ഇതൊക്കെ വളരെ സിംപിൾ; ത്രസിപ്പിച്ച് പൊള്ളാർഡിന്റെ ഉഗ്രൻ ക്യാച്ച്, സച്ചിന്റെ അഭിനന്ദനം, വീഡിയോ

ആന്ധപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ യാറ പൃഥ്വിരാജ് 2017-2018 രഞ്ജി ട്രോഫിയിലൂടെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് നാടിനെതിരെ നടന്ന ആദ്യ മത്സരത്തിൽ തന്നെ അഭിനവ് മുകുന്ദ്, രവിചന്ദ്രൻ അശ്വിൻ, വാഷിങ്ടൺ സുന്ദർ എന്നീ ഇന്ത്യൻ താരങ്ങളുൾപ്പടെ ആറ് വിക്കറ്റുകളാണ് താരം പിഴുതത്. തൊട്ടടുത്ത വർഷം നടന്ന വിജയ് ഹസാരെയിൽ ഹൈദരാബാദ് ടോപ് ഓർഡർ തകർത്ത പ്രകടനവും കയ്യടി നേടി. ഗോവയ്ക്കെതിരായ അഞ്ച് വിക്കറ്റ് നേട്ടവും എടുത്ത് പറയേണ്ടതായിരുന്നു. ഇതോടെ ദുലീപ് ട്രോഫിയിൽ ഇന്ത്യൻ റെഡ് ടീമിനെ പ്രതിനിധികരിക്കാനും ദിയോദർ ട്രോഫിയിൽ ഇന്ത്യൻ ബി ടീമിനുവേണ്ടി കളിക്കാനുമുള്ള അവസരവും താരത്തെ തേടിയെത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Yarra prithviraj srh latest signing bhuvaneswar kumars replacement

Next Story
സഞ്ജു സാംസൺ നിരാശപ്പെടുത്തുന്നു; മലയാളി താരത്തിനു പാളുന്നത് എവിടെ ?Sanju Samson, Rajasthan Royals, video tribute, രാജസ്ഥാൻ റോയൽസ്, സഞ്ജു സാംസൺ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com