ഐഎം വിജയന് ഇന്ന് 52-ാം പിറന്നാള്‍; ആശംസകളുമായി സ്പാനിഷ് ഇതിഹാസം സാവി

നിലവില്‍ ഖത്തറിലെ അല്‍സാദ് ഫുട്ബോള്‍ ക്ലബ്ബിന്റെ പരിശീലകനാണ് സാവി

IM Vijayan, ഐഎം വിജയന്‍, IM Vijayan Birthday, ഐഎം വിജയന്‍ ജന്മദിനം, Xavi Hernandez, സാവി ഹെര്‍ണാണ്ടസ്, Football News, IE Malayalam, ഐഇ മലയാളം

തൃശൂര്‍: കേരളത്തിന് ഫുട്ബോള്‍ എന്ന് പറഞ്ഞാല്‍ ആദ്യം മനസിലെത്തുന്നത് ഐഎം വിജയന്റെ പേരായിരിക്കും. കേരളത്തിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ഫുട്ബോളിന്റെ പടവുകള്‍ കയറിയ വിജയന്‍ ഇന്ന് 52-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സര്‍പ്രൈസായി ഒരു സമ്മാനവും ലഭിച്ചു.

സ്പാനിഷ് ഇതിഹാസമായി സാവി ഹെര്‍ണാണ്ടസ് വിജയന് പിറന്നാള്‍ ആശംസകളുമായി എത്തി. വിഡിയോയിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നത്. ഫേസ്ബുക്കിലൂടെ ഐഎം വിജയന്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്.

Also Read: സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി; ബെറ്റിസിനോട് സമനില

നിലവില്‍ ഖത്തറിലെ അല്‍സാദ് ഫുട്ബോള്‍ ക്ലബ്ബിന്റെ പരിശീലകനാണ് സാവി. ഹാപ്പി ബെര്‍ത്ത് ഡേ എന്നെഴുതിയ പത്താം നമ്പര്‍ ജേഴ്സിയും ഐഎം വിജയന് സമ്മാനമായി നല്‍കിയിട്ടുണ്ട്. സ്പെയിനിന്റെ ലോകകപ്പ് നേട്ടത്തിലും ബാഴ്സയുടെ ക്ലബ്ബ് കിരീടങ്ങളിലും സാവി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഖത്തര്‍ ദേശിയ ടീമിന്റെ ജേഴ്സി ഡിസൈനറായ തൃശൂര്‍ സ്വദേശി പികെ ഷെരീഫ് വഴിയാണ് സാവി ആശംസകള്‍ അറിയിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Xavi hernadez wishes im vijayan on his birthday

Next Story
സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി; ബെറ്റിസിനോട് സമനിലReal Madrid, റയല്‍ മാഡ്രിഡ്, FC Barcelona, എഫ്സി ബാഴ്സലോണ, Athletico Madrid, Spanish League, Spanish League point table, la liga point table, la liga news, football news, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com