ഡബ്ല്യൂഡബ്ല്യൂഇ സൂപ്പർസ്റ്റാർ റെയ് മൈസ്റ്റിരിയോ തന്റെ പ്രോ വ്രെസ്ലിങ് കരിയറിന് അവസാനി കുറിക്കുന്നു. ജൂൺ ഒന്നിന് നടക്കുന്ന പ്രത്യേക ചടങ്ങിന് ശേഷം താരം റിങ് വിടുമെന്നാണ് അറിയുന്നത്. ഇക്കാര്യം ഡബ്ല്യൂഡബ്ല്യൂഇ ഇൻഡസ്ട്രിയും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സെത് റോളിൻസായിരിക്കും പരിപാടി സംഘടിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.
BREAKING: Next week on #WWERaw, @reymysterio will have his retirement ceremony. pic.twitter.com/Iibkx11xK3
— WWE (@WWE) May 26, 2020
റെയ് മൈസ്റ്റിരിയോ എന്നറിയപ്പെടുന്ന താരത്തിന്റെ യഥാർത്ഥ പേര് ഓസ്കർ ഗ്വുറ്റിറസെന്നാണ്. 1989ൽ മെക്സികോയിൽ നിന്നുമാണ് റെയ് മൈസ്റ്റിരിയോ വ്രെസ്ലിങ് രംഗത്തേക്ക് എത്തുന്നത്. ഇന്ത്യയിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും ആരാധകരുള്ള താരമാണ് റെയ് മൈസ്റ്റിരിയോ.
റിങ്ങിനകത്ത് ചാടിയുർന്നും ഞെരുങ്ങി രക്ഷപ്പെട്ടും എതിരാളികളെ കീഴടക്കുന്ന റെയ് മൈസ്റ്റിരിയോയുടെ അക്രൊബാറ്റിക് ശൈലി തന്നെയായിരുന്നു താരത്തിന് വലിയ ആരാധകകൂട്ടത്തെ സൃഷ്ടിച്ച് നൽകിയതും. കണ്ണിനേറ്റ പരിക്കിനെ തുടർന്ന് കുറച്ച് നാളുകളായി റിങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook