scorecardresearch

ദയനീയ വീഴ്ച! ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ടേബിളിൽ പാക്കിസ്ഥാനേക്കാൾ പിന്നിൽ

World Test Championship Point Table; പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ ആണ് ഇപ്പോൾ ഒന്നാമത്. രണ്ടാമത് നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്മാരായ ദക്ഷിണാഫ്രിക്ക

World Test Championship Point Table; പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ ആണ് ഇപ്പോൾ ഒന്നാമത്. രണ്ടാമത് നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്മാരായ ദക്ഷിണാഫ്രിക്ക

author-image
Sports Desk
New Update
KL Rahul Rishabh Pant and Ravindra Jadeja

Source: Indian Cricket Team, Instagram

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പരയിലെ രണ്ട് ടെസ്റ്റിലും ദയനീയമായി തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് കനത്ത തിരിച്ചടി. ഗുവാഹത്തിയിലെ 408 റൺസിന്റെ തോൽവിയോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കാണ് വീണത്. 

Advertisment

ഈ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിൽ 9 ടെസ്റ്റുകൾ ആണ് ഇന്ത്യ ഇതുവരെ കളിച്ചത്. ഇതിൽ നാല് മത്സരം ജയിച്ചപ്പോൾ നാല് കളിയിൽ തോൽവിയിലേക്ക് വീണു. ഒരു മത്സരം സമനിലയിലുമായി. നിലവിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ പാക്കിസ്ഥാനും പിന്നിലാണ് ഇന്ത്യ എന്നത് ആരാധകരെ കൂടുതൽ നിരാശപ്പെടുത്തുന്നു.

Also Read: "ആ ഊർജം ഇന്ത്യ മിസ് ചെയ്യുന്നു; കോഹ്ലി എടുത്ത തീരുമാനം തെറ്റായിപ്പോയി"

പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ ആണ് ഇപ്പോൾ ഒന്നാമത്. രണ്ടാമത് നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്മാരായ ദക്ഷിണാഫ്രിക്ക. മൂന്നാം സ്ഥാനത്ത് ശ്രീലങ്കയും നാലാമത് പാക്കിസ്ഥാനും സ്ഥാനം പിടിക്കുന്നു. ഇംഗ്ലണ്ടിനെതിരായ പര്യടനത്തോടെയായിരുന്നു ഇന്ത്യ ഈ വർഷത്തെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോരാട്ടം ആരംഭിച്ചത്.

Advertisment

Also Read: "മന്ഥാനയുമായുള്ള വിവാഹം മാറ്റിയത് പലാഷ് പറഞ്ഞിട്ട്; വിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞു"

ഗില്ലിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇംഗ്ലണ്ട് മണ്ണിലേക്ക് പോയ ഇന്ത്യയ്ക്ക് പരമ്പര 2-2ന് സമനിലയിലാക്കാനായി. പിന്നാലെ വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ അനായാസം ജയിച്ചു. പക്ഷേ ദക്ഷിണാഫ്രിക്കയുടെ മുൻപിൽ ഇന്ത്യ അടിതെറ്റി വീണു. ഗില്ലിനെ പരിക്കിനെ തുടർന്ന് നഷ്ടമായതും ഇന്ത്യക്ക് തിരിച്ചടിയായി.

കൊൽക്കത്തയിൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ഒരുക്കി ദക്ഷിണാഫ്രിക്കയെ വീഴ്ത്താൻ നോക്കിയ ഇന്ത്യ ഹാർമറിന് മുൻപിൽ വീഴുകയായിരുന്നു. കൊൽക്കത്തയിലും ഗുവാഹത്തിയിലും ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർക്ക് ഇന്ത്യൻ സ്പിന്നർമാരേക്കാൾ സാഹചര്യം അനുകൂലമാക്കാനായി. 

Also Read: സഞ്ജുവിനോട് ചെയ്യുന്നത് അനീതി; ഏകദിനവും കളിപ്പിക്കണം: അനിൽ കുംബ്ലേ

ഒരു ദശാബ്ദത്തോളം നീണ്ട ഇന്ത്യയുടെ സ്വന്തം മണ്ണിലെ റെഡ് ബോൾ ക്രിക്കറ്റിലെ വിജയ തേരോട്ടത്തിനാണ് ന്യൂസിലൻഡ് 2024ൽ തടയിട്ടത്. 3-0ന് ന്യൂസിലാൻഡിനോടേറ്റ അപ്രതീക്ഷിത തോൽവി ഇന്ത്യയെ ഉലച്ചു. പിന്നാലെ ഓസ്ട്രേലിയൻ പര്യടനത്തിലും ഇന്ത്യക്ക് മികവ് കാണിക്കാനായില്ല. ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്കായില്ല.

Read More: ടീം തകർന്ന് നിൽക്കുന്നു, അപ്പോഴാണ് പന്തിന്റെ സ്ലോഗ് ഷോട്ട്; ലജ്ജ തോന്നുന്നു: ശ്രീകാന്ത്

Icc World Test Championship India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: