/indian-express-malayalam/media/media_files/uploads/2023/06/Axar-Patel.jpg)
Photo: BCCI
WTC Final 2023: ട്വിന്റി 20-യില്‍ നിന്ന് ക്രിക്കറ്റിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലേക്ക് മാറുക എന്നത് പ്രയാസമുള്ള കാര്യമാണെങ്കിലും ഐപിഎല്ലിനിടെ നടത്തിയ തയാറെടുപ്പുകള്‍ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യന്‍ ടീമിലെ പ്രധാന അംഗങ്ങളെല്ലാം തന്നെ ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. രണ്ട് മാസം നീണ്ടു നിന്ന ഐപിഎല്ലിന് ശേഷമാണ് താരങ്ങള്‍ ഫൈനലിനൊരുങ്ങുന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയില്‍ എസ് ജി ബോളുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ ഡൂക്സ് ബോളാണ് ഫൈനലില്‍ ഐസിസി നല്‍കുന്നത്.
"ഐപിഎല്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇത് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഐപിഎല്ലിനിടയില്‍ റെഡ് ബോള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം നടത്തിയത്. എത്രസമയം പരിശീലനത്തിനുണ്ടെന്നും എവിടെയാണ് മത്സരമെന്നതും മനസിലുണ്ട്. വൈറ്റ് ബോളില്‍ നിന്ന് റെഡ് ബോളിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ബുദ്ധിമുട്ടാണ്, എങ്കിലും തയാറെടുപ്പിന് മതിയായ സമയം ഉണ്ട്," അക്സര്‍ ഐസിസിയോട് വ്യക്തമാക്കി.
"മികവ് പുലര്‍ത്തുക എന്നതാണ് പ്രധാനം. പദ്ധതികള്‍ കൃത്യമായ നടപ്പിലാക്കണം, നിയന്ത്രണമുണ്ടാകണം. പന്ത് ഏത് തന്നെയായലും നന്നായി എറിഞ്ഞാല്‍ ഫലമുണ്ടാകും," അക്സര്‍ കൂട്ടിച്ചേര്‍ത്തു.
"മത്സരം ഇംഗ്ലണ്ടിലായതുകൊണ്ട് തന്നെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ ഏത് ലെങ്തിലും ലൈനിലും പന്തെറിയണമെന്നതില്‍ പദ്ധതി ആവിഷ്കരിക്കുന്നുണ്ട്. ഐപിഎല്‍ ക്വാളിഫയറിലേക്ക് യോഗ്യത നേടാത്തവര്‍ക്ക് പരിശീലനത്തിനായി കൂടുതല്‍ സമയം ലഭിച്ചിട്ടുണ്ട്, അതിനാല്‍ തയാറെടുപ്പില്‍ ആശങ്കകളില്ല," താരം പറഞ്ഞു.
"ഇംഗ്ലണ്ടിലേയും ഇന്ത്യയിലേയും സാഹചര്യം വ്യത്യസ്തമാണ്. ഇവിടെ ഫാസ്റ്റ് ബോളര്‍മാര്‍ക്കാര്‍ ആധിപത്യം. ഇന്ത്യയില്‍ സ്പിന്നര്‍മാര്‍ക്കും. ഇവിടെ സാഹചര്യം രണ്ട് ടീമുകള്‍ക്കും ഒരുപോലെയാണല്ലൊ. ഇംഗ്ലണ്ടില്‍ കാറ്റിന്റെ ഗതി സ്വിങ് ബോളിങ്ങിന് സഹായകരമാണ്. കൃത്യമായ സ്ഥാനങ്ങളില്‍ എറിഞ്ഞാല്‍ ബൗണ്‍സും ലഭിക്കും," അക്സര്‍ അഭിപ്രായപ്പെട്ടു.
ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഓവലില്‍ വച്ചാണ് ഫൈനല്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.