/indian-express-malayalam/media/media_files/uploads/2023/06/ICT.jpg)
Photo: Facebook/ Indian Cricket Team
WTC Final 2023: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ ഇന്ത്യന്‍ ടീമിന്റെ സമീപനത്തെ വിമര്‍ശിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി.
ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബോളറായ രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തി നാല് പേസ് ബോളര്‍മാരെയും രവീന്ദ്ര ജഡേജയേയും ഉള്‍പ്പെടുത്തിയായിരുന്നു ഇന്ത്യ കലാശപ്പോരിനിറങ്ങിയത്, ആദ്യ ദിനം അവസാനിച്ചപ്പോള്‍ ട്രാവിസ് ഹെഡ് (146), സ്റ്റീവ് സ്മിത്ത് (95) എന്നിവരുടെ കരുത്തില്‍ ഓസ്ട്രേലിയ 327-3 എന്ന ശക്തമായ നിലയിലാണ്.
"പോസിറ്റീവായ മനോഭാവത്തോടെയാണ് കളിയെ സമീപിച്ചിരുന്നതെങ്കില്‍ ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നു. ആദ്യ സെഷന്‍ അതിജീവിച്ച് കഴിഞ്ഞാല്‍ 250 റണ്‍സ് സ്കോര്‍ ചെയ്യാമോയെന്ന് ശ്രമിക്കണം. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ സാധിക്കും," ശാസ്ത്രി വ്യക്തമാക്കി.
"ഓസ്ട്രേലിയക്ക് നിലവില്‍ വ്യക്തമായ ആധിപത്യമുണ്ട്. ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരണോ എന്നത് ഇപ്പോള്‍ അവരുടെ കൈകളിലാണ്. ഓസ്ട്രേലിയ മനോഹരമായി ബാറ്റ് ചെയ്തു. ആദ്യ സെഷനില്‍ അവര്‍ വ്യക്തമായ അടിത്തറയിട്ടു," ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
"പിച്ചില്‍ നിന്നുള്ള സഹായം കാത്തിരുന്നാല്‍ കളി കൈവിട്ട് പോകും. രണ്ടാം ദിനം ചായക്ക് പിരിയുന്നതിന് മുന്‍പ് ഓസ്ട്രേലിയ 200 റണ്‍സ് കൂടി ചേര്‍ക്കും. വിക്കറ്റുകളെക്കുറിച്ച് ചിന്തിക്കുക, ന്യൂബോളിന്റെ ആനുകൂല്യം ഉപയോഗിക്കുക," ശാസ്ത്രി നിര്‍ദേശിച്ചു.
"രണ്ടാം ദിനം ആദ്യ സെഷനില്‍ പിടിമുറുക്കാനായില്ലെങ്കില്‍ വിജയിക്കുക എന്നത് കഠിനമായിരിക്കും. ഒരു രണ്ടര സെഷനോളം ബാറ്റ് ചെയ്ത് ഇന്ത്യയുടെ സാധ്യതകള്‍ ഇല്ലാതാക്കാന്‍ ഓസ്ട്രേലിയക്ക് കഴിയും. നിലവിലത്തെ സമീപനം വച്ചാണെങ്കില്‍ 600 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തേക്കും," ശാസ്ത്രി മുന്നറിയിപ്പ് നല്‍കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us