/indian-express-malayalam/media/media_files/uploads/2021/06/virender-sehwag-m.jpg)
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ രോഹിത് ശർമ്മ ന്യൂസിലൻഡ് ബോളർ ട്രെന്റ് ബോൾട്ടിനെ നേരിടുന്നത് കാണാനാണ് താൻ കാത്തിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. ജൂൺ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യ ന്യൂസിലൻഡ് ഫൈനൽ മത്സരം നടക്കുക.
രോഹിതിന്റെ മിടുക്കും, അടുത്ത കാലത്തെ പ്രകടനങ്ങളും ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിലും ഗുണം ചെയ്യുമെന്ന് സെവാഗ് പറഞ്ഞു. ടെസ്റ്റിലെ ഓപ്പണിങ് ബാറ്റിംഗ് ശൈലി തിരുത്തിയെഴുതിയ ബാറ്റ്‌സ്മാനും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഓപ്പണർമാരിൽ ഒരാളുമാണ് സെവാഗ്.
"ഒരു സംശയവും വേണ്ട, ട്രെന്റ് ബോൾട്ട് - ടിം സൗത്തീ സഖ്യം ഇന്ത്യക്ക് വെല്ലുവിളിയാകും. ഇരുവർക്കും പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാൻ സാധിക്കും. ഒപ്പം, മികച്ച ബോളിങ് കൂട്ടുകെട്ട് ഉണ്ടാക്കുന്നതിലും വിദഗ്ധരാണ് രണ്ടുപേരും" സെവാഗ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"ബോൾട്ടും രോഹിതും തമ്മിലുള്ള മത്സരത്തിനായാണ് ഞാൻ കാത്തിരിക്കുന്നത്, ബോൾട്ടിന്റെ ആദ്യ സ്പെല്ലിൽ രോഹിതിന് നിലയുറപ്പിക്കാൻ സാധിച്ചാൽ അത് മികച്ചൊരു കാഴ്ച തന്നെയായിരിക്കും." സെവാഗ് പറഞ്ഞു. ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ രോഹിത് ആദ്യമായാണ് ഓപ്പൺ ചെയ്യുന്നതെങ്കിലും, 2014ൽ കളിച്ച അനുഭവം രോഹിതിനെ സഹായിക്കുമെന്നും രോഹിത് കൂടുതൽ റൺസ് നേടുമെന്നും സെവാഗ് പറഞ്ഞു.
ഏതൊരു ഓപ്പണിങ് ബാറ്റ്‌സ്മാനും ആദ്യത്തെ 10 ഓവറുകൾ സൂക്ഷിച്ചു കളിക്കാൻ ഉള്ളതാണെന്നും അത് സാഹചര്യം മനസിലാക്കാൻ സഹായിക്കുമെന്നും, അതിനു ശേഷം ബാറ്റ്സ്മാന് തന്റെ കയ്യിലുള്ള ഷോട്ടുകൾ കളിക്കാൻ സാധിക്കുമെന്നും ടെസ്റ്റിൽ 8000 റൺസ് പൂർത്തിയാക്കിയ സെവാഗ് പറഞ്ഞു.
ഈ കാലഘട്ടത്തിൽ സെവാഗ് രോഹിത് കഴിഞ്ഞാൽ സെവാഗിനെ പോലെ ബാറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു ഇന്ത്യൻ താരം റിഷഭ് പന്താണ്. പന്ത് പന്തിന്റെ രീതിയിൽ തന്നെ ബാറ്റ് ചെയ്യണമെന്നാണ് സെവാഗ് പറയുന്നത്.
"റിഷഭ് പന്തിന് മറ്റുള്ളവരെക്കാൾ തന്റെ ബാറ്റിങ്ങിനെക്കുറിച്ച് നന്നായി അറിയാം. തനിക്ക് ടീമിനായി എന്ത് ചെയ്യാൻ കഴിയുമെന്ന് മാത്രം ചിന്തിക്കേണ്ടതുള്ളൂ, മുൻ കളിക്കാരോ, കമന്റേറ്റർമാരോ, മാധ്യമങ്ങളോ എന്തു പറയുന്നു എന്ന് നോക്കേണ്ട കാര്യമില്ല" 2018ലെ പരമ്പരയിൽ സെഞ്ച്വറി നേടിയ പന്തിനെ കുറിച്ച് സെവാഗ് പറഞ്ഞു.
Read Also: ഈ നിമിഷം അച്ഛൻ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു: ചേതൻ സക്കറിയ
"ഒരു സമയം ഒരു ബോളിൽ മാത്രമായിരിക്കണം റിഷഭിന്റെ ശ്രദ്ധ. അത് അടിക്കാനുള്ള ബോളാണെങ്കിൽ അടിക്കണം. തന്റെ രീതികൾ മാറ്റണം എന്ന് കരുതുന്നില്ല, ഈ രീതി കൊണ്ടു തന്നെയാണ് അവൻ വിജയിച്ചത്" സെവാഗ് പറഞ്ഞു. ടീമിലെ തന്റെ സ്ഥാനത്തെ കുറിച്ച് പന്തിനു ഇപ്പോൾ ധാരയുണ്ടെന്നും സെവാഗ് പറഞ്ഞു. ആറാം നമ്പറിൽ ഇറങ്ങി മത്സരം മാറ്റാൻ പന്തിനു കഴിയുമെന്ന് നമ്മൾ കണ്ടെത്താനാണെന്നും സെവാഗ് പറഞ്ഞു.
ഇന്ത്യൻ ബോളിങ്ങിൽ, അഞ്ചു ബോളർമാരിൽ രണ്ടു പേർ സ്പിന്നർമാരായാൽ ടീമിന് ഗുണം ചെയ്യുമെന്ന് സെവാഗ് പറഞ്ഞു. രണ്ടു സ്പിന്നറാമാരായി ജഡേജയെയും അശ്വിനെയും ഉൾപ്പെടുത്തുകയാണെങ്കിൽ ബാറ്റിങ്ങിന്റെ ശക്തി കൂടും. അവർ രണ്ടു പെരുമുണ്ടെങ്കിൽ ആറാമത് ഒരു ബാറ്റ്സ്മാന്റെ ആവശ്യമില്ലെന്നും അശ്വിൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.