/indian-express-malayalam/media/media_files/uploads/2023/06/Ashwin.jpg)
Photo: Facebook/ Indian Cricket Team/ Sachin Tendulkar
WTC Final 2023: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ രവിചന്ദ്രന്‍ അശ്വിനെ പരിഗണിക്കാത്തത് ചോദ്യം ചെയ്ത് ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.
ഫൈനലിന്റെ അഞ്ചാം ദിനം ഇന്ത്യയ്ക്ക് കൂറ്റന്‍ തോല്‍വി സമ്മാനിച്ചാണ് ഓസ്ട്രേലിയ കിരീടം ചൂടിയത്.
"ലോക ഒന്നാം നമ്പര്‍ താരമായ അശ്വിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ എനിക്ക് സാധിക്കുന്നില്ല," സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
"മത്സരത്തിന് മുന്നോടിയായി ഞാന്‍ പറഞ്ഞതുപൊലെ, മികവുള്ള സ്പിന്നര്‍മാര്‍ ടേണുള്ള ട്രാക്കുകളെ മാത്രം ആശ്രയിക്കുന്നവരല്ല. അവര്‍ ഏത് സാഹചര്യത്തേയും ഉപയോഗിച്ച് ഫലം സൃഷ്ടിക്കും," സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയയുടെ എട്ട് ബാറ്റര്‍മാരില്‍ അഞ്ച് പേരും ഇടം കയ്യന്മാരാണെന്ന കാര്യവും സച്ചിന്‍ ട്വീറ്റില്‍ ഓര്‍മിപ്പിച്ചു.
കിരീടം നേടിയ ഓസ്ട്രേലിയയെ സച്ചിന്‍ അഭിനന്ദിക്കുകയും ചെയ്തു.
ഓസ്ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 234 റണ്‍സിന് പുറത്താവുകയായിരുന്നു. കിരീട നേട്ടത്തോടെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കാനും ഓസീസിനായി. എല്ലാ ഐസിസി ട്രോഫികളും നേടുന്ന ആദ്യ ടീമെന്ന നേട്ടമാണ് പാറ്റ് കമ്മിന്‍സും സംഘവും കൈപ്പിടിയിലാക്കിയത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് വഴങ്ങിയ തോല്‍വിക്ക് പിന്നിലെ കാരണങ്ങള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വെളിപ്പെടുത്തിയിരുന്നു. പ്രധാനമായും രോഹിത് ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയരാത്തതാണ്. ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് രോഹിത് തുറന്ന് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.