scorecardresearch

WTC Final: കിരീടം ആര്‍ക്ക്? പ്രവചനവുമായി മുന്‍ ഓസ്ട്രേലിയന്‍ പരിശീലകനും ദിനേഷ് കാര്‍ത്തിക്കും

ഏഴ് വിക്കറ്റ് ശേഷിക്കെ അവസാന ദിനം കിരീടം നേടാന്‍ ഇന്ത്യക്ക് 280 റണ്‍സാണ് ആവശ്യം. വിരാട് കോഹ്ലി (44), അജിങ്ക്യ രഹാനെ (20) എന്നിവരാണ് ക്രീസില്‍

ഏഴ് വിക്കറ്റ് ശേഷിക്കെ അവസാന ദിനം കിരീടം നേടാന്‍ ഇന്ത്യക്ക് 280 റണ്‍സാണ് ആവശ്യം. വിരാട് കോഹ്ലി (44), അജിങ്ക്യ രഹാനെ (20) എന്നിവരാണ് ക്രീസില്‍

author-image
Sports Desk
New Update
WTC Final, IND vs AUS

Photo: Facebook/ Indian Cricket Team

WTC Final 2023: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആര് കിരീടം ചൂടുമെന്ന് പ്രവചിച്ച് മുന്‍ ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്കും. ഇന്ത്യക്ക് സാധ്യതകള്‍ ഉണ്ടെങ്കിലും ഓസ്ട്രേലിയ കിരീടം ചൂടുമെന്നാണ് ഇരുവരുടേയും അഭിപ്രായം.

Advertisment

ഏഴ് വിക്കറ്റ് ശേഷിക്കെ അവസാന ദിനം കിരീടം നേടാന്‍ ഇന്ത്യക്ക് 280 റണ്‍സാണ് ആവശ്യം. വിരാട് കോഹ്ലി (44), അജിങ്ക്യ രഹാനെ (20) എന്നിവരാണ് ക്രീസില്‍.

"ഓസ്ട്രേലിയക്കാണ് കൂടുതല്‍ മുന്‍തൂക്കം. എന്നാല്‍ വിജയസാധ്യത തങ്ങള്‍ക്കും ഉണ്ടെന്ന് ഇന്ത്യയ്ക്കും മനസിലായിട്ടണ്ടാകണം. നന്നായി ബാറ്റ് ചെയ്താല്‍ 280 റണ്‍സ് മറികടക്കാനാകും. കളി ആവേശകരമായാണ് മുന്നോട്ട് പോകുന്നത്, കാണികളും നന്നായി ആസ്വദിക്കുന്നുണ്ട്," കാര്‍ത്തിക്ക് ഐസിസിയോട് വ്യക്തമാക്കി.

444 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മറികടക്കാനായാല്‍ അത് ചരിത്രമാകും. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതുവരെ 444 റണ്‍സ് വിജയലക്ഷ്യം ഒരു ടീമും മറികടന്നി്ടില്ല.

Advertisment

"അഞ്ചാം ദിനത്തിലേക്ക് ഈ മത്സരം എത്തിയത് വലിയ കാര്യമായി കാണുന്നു. ഓസ്ട്രേലിയ ആദ്യ ദിനം ആധിപത്യം സ്ഥാപിച്ചു. പിന്നീടുള്ള മൂന്ന് ദിവസം ആവേശം നിറഞ്ഞതായിരുന്നു. ഇന്ത്യക്ക് ചെറിയ പ്രതീക്ഷയെങ്കിലും ഉണ്ടാകാം, അതാണ് കളിക്ക് ഊര്‍ജം നല്‍കുന്നത്," ലാംഗര്‍ പറഞ്ഞു.

രോഹിത് ശര്‍മയുടേയും ചേതേശ്വര്‍ പൂജാരയുടേയും വിക്കറ്റുകള്‍ ഇന്ത്യയുടെ കൈകളില്‍ നിന്ന് ചരിത്ര വിജയം തട്ടിയെടുത്തതായും ലാംഗര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ശക്തമായ നിലയില്‍ തുടരുമ്പോഴായിരുന്നു രോഹിതും (43) പൂജാരയും (27) വീണത്.

Australian Cricket Team Icc World Test Championship Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: