/indian-express-malayalam/media/media_files/uploads/2023/06/Green-Catch.jpg)
Photo: Screengrab
WTC Final: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയും ഇന്ത്യയും തമ്മില്‍ കിരീടത്തിനായുള്ള പോര് മുറുകുമ്പോഴും കെട്ടടങ്ങാതെ ക്യാച്ച് വിവാദം. രണ്ടാം ഇന്നിങ്സില്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാച്ച് കാമറൂണ്‍ ഗ്രീന്‍ കയ്യിലൊതുക്കിയതുമായി ബന്ധപ്പെട്ടാണ് സമൂഹ മാധ്യമങ്ങളില്‍ തര്‍ക്കം മുറുകുന്നത്.
ഗില്ലിന്റെ ബാറ്റിന്റെ എഡ്ജില്‍ക്കൊണ്ട പന്ത് അത്യുഗ്രന്‍ ശ്രമത്തിലൂടെയാണ് ഗ്രീന്‍ കയ്യിലൊതുക്കിയത്. എന്നാല്‍ പന്ത് മൈതാനത്ത് കൊണ്ടതായാണ് ആരാധകരുടെ അവകാശവാദം. തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതും ഇന്ത്യന്‍ കാണികളെ ചൊടിപ്പിച്ചു. 18 റണ്‍സിലായിരുന്നു ഗില്ലിന്റെ പുറത്താകല്‍.
ഗ്രീനിന്റെ ക്യാച്ചിന്റെ ചിത്രം സൂം ചെയ്ത് ട്വിറ്ററില്‍ പങ്കുവച്ചായിരുന്നു സംഭവത്തില്‍ ഗില്ലിന്റെ പ്രതികരണം. എന്നാല്‍ എല്ലാവര്‍ക്കുമുള്ള മറുപടിയുമായി ഗ്രീന്‍ തന്നെ എത്തിയിരിക്കുകയാണ് ഇപ്പോള്‍.
"ആ സമയത്ത് ക്യാച്ച് പിടിച്ചതായി തന്നെയാണ് എനിക്ക് തോന്നിയത്. ആവേശകരമായ നിമിഷത്തില്‍ ക്യാച്ച് ക്ലീനായിരുന്നതായും തോന്നി. ക്യാച്ച് തേര്‍ഡ് അമ്പയറിന് വിടുകയും അദ്ദേഹം ശരി വയ്ക്കുകയും ചെയ്തു," ഗ്രീന്‍ മത്സരശേഷം വ്യക്തമാക്കി.
🔎🔎🤦🏻♂️ pic.twitter.com/pOnHYfgb6L
— Shubman Gill (@ShubmanGill) June 10, 2023
പ്രിയപ്പെട്ട താരമായ ഗില്‍ പുറത്തായതിനാലാണ് ആരാധകരുടെ രോക്ഷം ഉണ്ടായതെന്നും ഗ്രീന്‍ പറഞ്ഞു. തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തില്‍ നായകന്‍ രോഹിത് ശര്‍മ തന്റെ അമര്‍ഷം കളത്തില്‍ വച്ച് തന്നെ പ്രകടമാക്കിയിരുന്നു.
ഗ്രീനെടുത്ത ക്യാച്ച് കൂടുതല്‍ കൃത്യതയോടെ പരിശോധിക്കാമായിരുന്നു എന്നാണ് മുഹമ്മദ് ഷമി മത്സരശേഷം പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.