/indian-express-malayalam/media/media_files/uploads/2023/02/Rohit-Sharma-1.jpg)
Photo: Facebook/ Indian Cricket Team
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരാഴ്ച്ച ബാക്കി നിൽക്കെ ഇന്ത്യൻ നായകൻ രോഹിത് ശർമ ടീമിനോപ്പം ചേർന്നു. വിരാട് കൊഹ്‌ലി, ചേതേശ്വർ പൂജാര, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങൾ നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തി പരിശീലനം ആരംഭിച്ചിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ ക്വാളിഫയർ രണ്ട് വരെ എത്തിക്കാൻ രോഹിതിന് കഴിഞ്ഞിരുന്നു. ഗുജറാത്ത് ടൈറ്റൻസിനോട് തോൽവി വഴങ്ങിയാണ് മുംബൈ പുറത്തായത്.
രോഹിതിനോടൊപ്പം യുവതാരം യശസ്വി ജെയ്സവാളും ഇന്ത്യൻ ടീമിനോപ്പം ചേർന്നിട്ടുണ്ട്. സ്റ്റാൻഡ് ബൈ താരമായി തിരഞ്ഞെടുക്കപ്പെട്ട റുതുരാജ് ഗെയ്ക്വാദിന് പകരക്കാരനായാണ് ജയിസ്വാൾ ടീമിൽ എത്തിയത്.
ജൂൺ ഏഴാം തിയതിയാണ് ഫൈനൽ ആരംഭിക്കുന്നത്. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ തവണ ഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.