/indian-express-malayalam/media/media_files/uploads/2023/05/Siraj-Kohli.jpg)
Photo: Facebook/ Indian Cricket Team
WTC Final 2023: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും കലാശപ്പോരിനിറങ്ങുകയാണ് ഇന്ത്യ. കഴിഞ്ഞ തവണ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് കീഴടങ്ങേണ്ടി വന്ന ഇന്ത്യക്ക് ഇത്തവണ ഓസ്ട്രേലിയയാണ് എതിരാളികള്‍. ജൂണ്‍ ഏഴാം തീയതിയാണ് ഫൈനലിന് തുടക്കം.
ഓസ്ട്രേലിയന്‍ പേസ് നിരയും ഇന്ത്യയുടെ ബാറ്റിങ് നിരയും തമ്മിലുള്ള കനത്ത പോരാട്ടത്തിനായിരിക്കും ഫൈനല്‍ സാക്ഷിയാകുക. ഫൈനലിന് മുന്നോടിയായുള്ള ഐസിസിയുടെ അഭിമുഖത്തില്‍ ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലിയേയും മുഹമ്മദ് സിറാജിനേയും പുകഴ്ത്തിയിരിക്കുകയാണ് ഓസിസ്‍ ബോളര്‍ ജോഷ് ഹെയ്സല്‍വുഡ്.
കോഹ്ലിയും സിറാജും ഹെയ്സല്‍വുഡും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരങ്ങളാണ്. ഇരുവരുടേയും ഓപ്പമുള്ള അനുഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഹെയ്സല്‍വുഡിന്റെ മുറുപടി.
കോഹ്ലി വളരെ കഠിനാധ്വാനിയാണ്. പരിശീനത്തിന് ആദ്യം വരുന്നതും അവസാനം മടങ്ങുന്നതും കോഹ്ലിയാണ്. മറ്റുള്ളവരെ സ്വാധീനിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പരിശ്രമം. തീര്‍ച്ചയായും ആ ഊര്‍ജ്ജം സഹതാരങ്ങളിലേക്കുമെത്തും, ഹെയ്സല്‍വുഡ് പറഞ്ഞു.
സിറാജിനെക്കുറിച്ചും ഓസീസ് പേസര്‍ വാചാലനായി. വിക്കറ്റ് വീഴ്ത്തുന്നവരില്‍ സിറാജ് സ്ഥിരതയോടെ മുന്നിലുണ്ട്. ചിന്നസ്വാമി പോലൊരു സ്റ്റേഡിയത്തില്‍ ബോളര്‍മാര്‍ക്ക് മികച്ച എക്കോണമി റേറ്റ് നിലനിര്‍ത്തുക പ്രയാസമാണ്. എന്നാല്‍ സിറാജ് വളരെ നിയന്ത്രണത്തോടെയാണ് പന്തെറിഞ്ഞത്, ഹെയ്സല്‍വുഡ് കൂട്ടിച്ചേര്‍ത്തു.
സീസണില്‍ ബാംഗ്ലൂരിനായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് സിറാജായിരുന്നു. 19 വിക്കറ്റാണ് താരം നേടിയത്. മറുശത്ത് കോഹ്ലി രണ്ട് സെഞ്ചുറി ഉള്‍പ്പടെ 639 റണ്‍സും സ്വന്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.