scorecardresearch

WTC Final 2023, India vs Australia Live Streaming: ടെസ്റ്റ് രാജാക്കന്മാരുടെ പോരാട്ടത്തിന് നാളെ ആരംഭം; മത്സരം എപ്പോള്‍ എവിടെ കാണാം?

ഇന്ത്യ - ഓസ്ട്രേലിയ ഫൈനലിന് നാളെ ലണ്ടണിലെ ഓവല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും

ഇന്ത്യ - ഓസ്ട്രേലിയ ഫൈനലിന് നാളെ ലണ്ടണിലെ ഓവല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും

author-image
Hari
New Update
WTC Final, IND vs AUS

Photo: ICC

IPL 2023, India vs Australia Live Telecast: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ കൊടിയേറും. കലാശപ്പോരാട്ടത്തില്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരയ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ നേരിടും. ലണ്ടണിലെ ഓവല്‍ സ്റ്റേഡിയമാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്.

Advertisment

കഴിഞ്ഞ പത്ത് വര്‍ഷമായി ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം സ്ഥാപിക്കാനായിട്ടുണ്ടെങ്കിലും കിരീടം മാത്രം അകന്ന് നില്‍ക്കുകയാണ്. എം എസ് ധോണിയുടെ നേതൃത്വത്തില്‍ 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് ശേഷം ഇന്ത്യക്ക് ഐസിസി കിരീടങ്ങളില്‍ മുത്തമിടാനായിട്ടില്ല.

ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. കളിച്ച ആറ് പരമ്പരകളില്‍ തോല്‍വി വഴങ്ങിയത് ദക്ഷിണാഫ്രിക്കയോട് മാത്രമായിരുന്നു. ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ തളച്ചത് അഭിമാന നേട്ടമായി. ഓസ്ട്രേലിയയെ ഹോം, എവെ പരമ്പരകളിലും ഇന്ത്യ കീഴടക്കി.

Where will the WTC Final match between India vs Australia be played? ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എവിടെ വച്ചാണ് നടക്കുന്നത്?

Advertisment

ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലണ്ടണിലെ ഓവല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുന്നത്.

What time will the WTC Final match between India vs Australia start? ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എപ്പോഴാണ് ആരംഭിക്കുന്നത്?

ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കും.

Which TV channels will broadcast India vs Australia WTC Final match? ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ തത്സമയ സംപ്രേഷണം ഏത് ചാനലില്‍ കാണാം?

ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളില്‍ കാണാം.

How to live stream the India vs Australia WTC Final match? ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ലൈവ് സ്ട്രീമിങ് എവിടെ ലഭ്യമാകും?

ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ലൈവ് സ്ട്രീമിങ് ‍ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്.

Icc World Test Championship

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: