WTC Final: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കിരീടനേട്ടം സ്വന്തമാക്കി ന്യൂസീലൻഡ്. ഇന്ത്യക്കെതിരായ ഫൈനൽ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കീവിസിന്റെ ജയം.
രണ്ടാം ഇന്നിങ്സിൽ 139 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസീലൻഡ് 38 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ചത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
കീവീസിന് വേണ്ടി രണ്ടാം ഇന്നിങ്സിൽ നായകൻ കെയിൻ വില്യംസൺ അർദ്ധസെഞ്ചുറി നേടി. 89 പന്തിൽ പുറത്താവാതെ 52 റൺസാണ് വില്യംസൺ നേടിയത്. റോസ് ടെയ്ലർ പുറത്താവാതെ 100 പന്തിൽ നിന്ന് 47 റൺസ് നേടി. ടോം ലാതം 41 പന്തിൽനിന്ന് ഒമ്പത് റൺസെടുത്ത് പുറത്തായി. ഡെവോൺ കോൺവേ 47 പന്തിൽനിന്ന് 19 റൺസെടുത്ത് പുറത്തായി. അശ്വിനാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 73 ഓവറിൽ 170 റൺസ് നേടി പുറത്തായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 217 റൺസും കിവീസ് 249 റൺസുമാണ് നേടിയത്.
Read More: ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പോലെയുള്ള പ്രധാനപ്പെട്ട മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്തരുത്: പീറ്റേഴ്സൺ
രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് വേണ്ടി ഓപ്പണർ രോഹിത് ശർമ 81 പന്തിൽ നിന്ന് 30 റൺസ് നേടി. ശുഭ്മാൻ ഗിൽ 33 പന്തിൽനിന്ന് എട്ട് റൺസും ചേതേശ്വർ പൂജാര 80 പന്തിൽനിന്ന് 15 റൺസും വിരാട് കോഹ്ലി 29 റൺസിൽ നിന്ന് 13 റൺസും രഹാനെ 40 പന്തിൽനിന്ന് 15 റൺസും നേടി.
റിഷഭ് പന്ത് 88 പന്തിൽ നിന്ന് 41 റൺസും രവീന്ദ്ര ജഡേജ 49 പന്തിൽനിന്ന് 16 റൺസും ആർ അശ്വിൻ 19 പന്തിൽനിന്ന് ഏഴ് റൺസും മുഹമ്മദ് ഷമി10 പന്തിൽ നിന്ന് 13 റൺസുമെടുത്തു. ഇഷാന്ത് ശർമ ഒരു റണ്ണെടുത്തു. ജസ്പ്രീത് ബുംറ റണ്ണൊന്നും നേടാതെ പുറത്തായി.
ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ഇന്നിങ്സിൽ പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് 99.2 ഓവറിൽ 249 റൺസ് നേടി പുറത്തായിരുന്നു. ആദ്യ ഇന്നിങ്സിൽ 92.1 ഓവറിൽ 217 റൺസ് നേടിയാണ് ഇന്ത്യ പുറത്തായത്.
93-ാം ഓവറിൽ കിവീസ് ഇന്ത്യയുടെ സ്കോർ മറികടന്നിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലെത്തി. കിവീസ് ഇന്ത്യയെ മറികടന്നതിന് പിറകെ കിവീസ് കാപ്റ്റൻ കെയിൻ വില്യംസൺ അർധ സെഞ്ചുറി തികയ്ക്കാൻ ഒരു റൺസ് മാത്രം ശേഷിക്കെ പുറത്തായി. 96.3 ഓവറിൽ ഇഷാന്ത് ശർമയുടെ പന്തിലാണ് വില്യംസൺ പുറത്തായത്. 177 പന്തിൽനിന്ന് 49 റൺസാണ് വില്യംസൺ നേടിയത്.
കിവീസിന് വേണ്ടി ഡെവോൺ കോൺവേ അർധ സെഞ്ചുറി നേടി. 153 പന്തിൽനിന്ന് 54 റൺസാണ് കോൺവേ നേടിയത്. റോസ് ടെയ്ലർ 11 റൺസും ഹെൻറി നിക്കോളാസ് ഏഴ് റൺസും വാൾട്ടിങ് ഒരു റണ്ണുമെടുത്ത് പുറത്തായി. ഗ്രാൻഡോം 13 റൺസും ജേമീസൺ 21 റൺസുമെടുത്തും. നീൽ വാഗ്നർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ടിം സൂത്തി 46 പന്തിൽ 30 റൺസ് നേടി. ട്രെന്റ് ബൗൾട്ട് പുറത്താകാതെ ഏഴ് റൺസെടുത്തു.