ഋഷഭ് പന്തും സഞ്ജു സാംസണും അവസരത്തിനായി കാത്തുനില്‍ക്കുമ്പോഴും ടെസ്റ്റില്‍ തനിക്കു പകരക്കാരനെ തേടേണ്ടതില്ലെന്ന് വിളിച്ചുപറയുകയാണ് വൃദ്ധിമാന്‍ സാഹ. വിക്കറ്റിനു പിന്നിലെ തന്റെ മാസ്മരിക പ്രകടനങ്ങളിലൂടെ സാഹ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുകയാണ്.
മൂന്നാം ദിവസമായ ഇന്നലെ ഡിബ്രുയനെ പുറത്താകാനെടുത്ത പറക്കും ക്യാച്ചിലൂടെ വിസ്മയിപ്പിച്ച സാഹ ഇന്നു വീണ്ടും ഞെട്ടിച്ചു. ഇന്നു രാവിലെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കാന്‍ സാഹയെടുത്ത ക്യാച്ചാണ് ആദ്യത്തേത്.
SAHA pic.twitter.com/oQaszBrVnK
— Bhavin Barai (@BhavinBarai) October 13, 2019
രവിചന്ദ്രന്‍ അശ്വിന്റെ പന്തില്‍ 53 പന്തില്‍ അഞ്ച് റണ്‍സ് മാത്രം എടുത്തുനില്‍ക്കുന്ന ഡുപ്ലെസിസിനെയാണ് സാഹ ക്യാച്ചെടുത്തു പുറത്താക്കിയത്. ഇന്നിങ്സിന്റെ 24-ാം ഓവറിലായിരുന്നു സംഭവം. പല തവണ കൈയില്‍നിന്നു വഴുതിപ്പോയ പന്ത് മുന്‍പോട്ട് ഡൈവ് ചെയ്ത് സാഹ കൈയില്‍ പന്ത് ഒതുക്കുകയായിരുന്നു.
Read More: ദക്ഷിണാഫ്രിക്കയുടെ ‘വാല് മുറിച്ച്’ കോഹ്‌ലിപ്പട; ഇന്ത്യന്‍ വിജയം ഇന്നിങ്‌സിനും 137 റണ്‍സിനും
കഴിഞ്ഞദിവസത്തെ ഇരയായിരുന്ന ഡിബ്രുയന്‍ ഇന്ന് വീണ്ടും സാഹയുടെ പറക്കും ക്യാച്ചിന് മുന്നില്‍ വീണു. ഇന്നും ബോളര്‍ ഉമേഷ് യാദവായിരുന്നു. ലെഗ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് ദക്ഷിണാഫ്രിക്കന്‍ താരം ഫ്‌ളിക് ചെയ്തു. പക്ഷെ അമ്പരിപ്പിച്ചു കൊണ്ട് സാഹ പന്ത് ഒറ്റക്കൈയ്യില്‍ പറന്നുപിടിക്കുകയായിരുന്നു.
Fly & Catch – Saha Style https://t.co/ETbaFqoTOd
— SAHIL GUPTA (@meetsahil) October 13, 2019
അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 137 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഒന്നാം ഇന്നിങ്‌സില്‍ 275 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫോളോ ഓണിന് അയക്കുകയായിരുന്നു. 326 റണ്‍സായിരുന്നു ഇന്ത്യയുടെ ലീഡ്.
എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 189 ല്‍ അവസാനിച്ചു. ഇന്നും വാലറ്റത്ത് കേശവ് മഹാരാജും വെര്‍നന്‍ ഫിലാന്‍ഡറും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടുകെട്ട് അധികനേരം നീണ്ടു നിന്നില്ല. ഇതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് സ്വന്തമാക്കി.