ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവ് രവി ദഹിയ ലോക ചാമ്പ്യന്‍ഷിപ്പിനില്ല

റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെലക്ഷന്‍ ട്രയല്‍സിന് പങ്കെടുക്കാന്‍ മതിയായ പരിശീലനം നടത്താന്‍ സാധിക്കാത്തതാണ് താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണം

Ravi Dahiya, Wrestling, Olympics

ന്യൂഡല്‍ഹി: ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് രവി ദഹിയ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കില്ല. റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെലക്ഷന്‍ ട്രയല്‍സിന് പങ്കെടുക്കാന്‍ മതിയായ പരിശീലനം നടത്താന്‍ സാധിക്കാത്തതാണ് താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണം. അടുത്ത ചൊവ്വാഴ്ചയാണ് സെലക്ഷന്‍ ട്രയല്‍സ്.

“തയ്യാറെടുപ്പ് നടത്താതെ പങ്കെടുക്കാന്‍ എനിക്കാവില്ല. മതിയായ പരിശീലനമില്ലാതെ മത്സരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. അതിനാല്‍ ലോക ചാമ്പ്യന്‍ഷിപ്പ് എനിക്ക് നഷ്ടമാകും. പരിശീലനത്തിന്റെ കുറവുള്ളതിനാല്‍ ട്രയല്‍സിന് പോകാന്‍ താത്പര്യപ്പെടുന്നില്ല,” ദഹിയ പിടിഐയോട് പറഞ്ഞു.

ലോകചാമ്പ്യന്‍ഷിപ്പ് നഷ്ടമാകുന്ന രണ്ടാമത്തെ ഗുസ്തി താരമാണ് ദഹിയ. ഒളിംപിക് വെങ്കല മെഡല്‍ ജോതാവു കൂടിയായ ബജ്രംഗ് പൂനിയയും പിന്മാറിയിരുന്നു. ലിഗമെന്റിന് പരുക്ക് പറ്റിയതിനെ തുടര്‍ന്നാണ് പൂനിയയുടെ പിന്മാറ്റം.

സീസണ്‍ അവസാനിക്കുന്നതിന് മുന്‍പ് ചുരുങ്ങിയത് രണ്ട് ടൂര്‍ണമെന്റിലെങ്കിലും ഞാന്‍ പങ്കെടുക്കും. തീവ്രമായ പരിശീലനം അടുത്ത മാസം മുതല്‍ ആരംഭിക്കും. ദഹിയ വ്യക്തമാക്കി. നിരവധി പരിപാടികളില്‍ പങ്കെടുക്കുന്നത് ബാധിക്കുന്നുണ്ടോ എന്ന ചാദ്യത്തിനും ദഹിയക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു.
.
“നമ്മള്‍ എന്തിന് അവരോട് വരില്ല എന്ന് പറയണം. നമ്മളുടെ സ്വന്തം ജനമാണ്. നമ്മളെ ബഹുമാനിക്കണമെന്നും ആദരിക്കണമെന്നും ആഗ്രഹം ഉള്ളവര്‍. ഞാന്‍ ക്ഷീണതനാകുമെന്നത് മാത്രമാണ് പ്രശ്നം,” ദഹിയ പറഞ്ഞു.

Also Read: കളത്തിലെ ആവേശത്തിനപ്പുറം കോഹ്ലി നല്ല വ്യക്തി: കെയില്‍ ജാമിസണ്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Wrestler ravi dahiya to miss world championship

Next Story
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പട്ടികയിൽ ഇന്ത്യ ഒന്നാമത്
The moderation of comments is automated and not cleared manually by malayalam.indianexpress.com