Latest News

ഞാന്‍ മരിച്ചിട്ടില്ല; വ്യാജ വാര്‍ത്ത തള്ളി ഗുസ്തി താരം നിഷ ദഹിയ

ഹരിയാനയിലെ സോനിപതില്‍ വച്ച് നിഷയും സഹോദരനും വെടിയേറ്റ് മരിച്ചു എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്ത

Nisha Dahiya, Fake News
നിഷ ദഹിയ (ഇടത്), സാക്ഷി മാലിക് (വലത്) Photo: Screengrab

ന്യൂഡല്‍ഹി: താന്‍ വെടിയേറ്റ് മരിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് ഗുസ്തി താരം നിഷ ദഹിയ. വീഡിയോ സന്ദേശത്തിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഒളിംപിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്കും നിഷയ്ക്കൊപ്പം വീഡിയോയില്‍ ഉണ്ട്.

“ഹലൊ, എന്റെ പേര് നിഷ. സീനിയര്‍ നാൽണല്‍ മീറ്റിന്റെ ഭാഗമായി ഞാന്‍ ഇപ്പോള്‍ ഗോണ്ടയിലാണുള്ളത്. എനിക്ക് യാതൊരു കുഴപ്പവുമില്ല. ഞാന്‍ മരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്,” വീഡിയോയില്‍ നിഷ പറഞ്ഞു.

ഹരിയാനയിലെ സോനിപതില്‍ വച്ച് നിഷയും സഹോദരനും വെടിയേറ്റ് മരിച്ചു എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്ത. വെടിവെയ്പ്പില്‍ നിഷയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി.

സാക്ഷി മാലിക്ക് നിഷയ്ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കു വച്ചു. “അവള്‍ ജീവനോടെയുണ്ട്” എന്ന അടിക്കുറിപ്പോടെയാണ് സാക്ഷി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

2014 ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോ ഗ്രാം വിഭാഗത്തില്‍ നിഷ വെങ്കലം നേടിയിരുന്നു. പിന്നാലെ 2015 ല്‍ 60 കിലോ ഗ്രാം വിഭാഗത്തില്‍ വെള്ളി മെഡലും താരം സ്വന്തമാക്കി. 2015 ലെ ദേശിയ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നിഷയ്ക്ക് ലഭിച്ചു.

Also Read: ഐപിഎല്‍ അല്ല അന്താരാഷ്ട്ര ക്രിക്കറ്റ്; രോഹിതിന് മുന്നറിയിപ്പുമായി ഗവാസ്കര്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Wrestler nisha dahiya refutes death news

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com