scorecardresearch

ദീപ്തി ശർമയ്ക്ക് 3.2 കോടി; താര ലേലത്തിൽ പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ; WPL Auction

Women Premier League Auction; വനിതാ പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യ മെഗാ താരലേലം ആണ് ഇത്. 277 കളിക്കാരുടെ പേരുകൾ ആണ് താര ലേലത്തിലേക്ക് എത്തിയിരിക്കുന്നത്

Women Premier League Auction; വനിതാ പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യ മെഗാ താരലേലം ആണ് ഇത്. 277 കളിക്കാരുടെ പേരുകൾ ആണ് താര ലേലത്തിലേക്ക് എത്തിയിരിക്കുന്നത്

author-image
Sports Desk
New Update
Women Premier League Final, Mumbai Indians Vs Delhi Capitals

Source: Women Premier League, Instagram

Women Premier League Auction; ഏകദിന വനിതാ ലോക കിരീടം ഇന്ത്യ നേടിയതിന് ശേഷം വരുന്ന വനിതാ പ്രീമിയർ ലീഗ് താര ലേലത്തിൽ 3.2 കോടി രൂപയ്ക്ക് ദീപ്തി ശർമയെ റാഞ്ചി യുപി വാരിയേഴ്സ്. വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഒരു താരത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന തുകയാണ് ഇത്. ഇനി ദീപ്തി ശർമയെ മറികടന്ന് ഈ തുകയ്ക്ക് മുകളിൽ പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കുക ആരെ?

Advertisment

വനിതാ പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യ മെഗാ താരലേലം ആണ് ഇത്. 277 കളിക്കാരുടെ പേരുകൾ ആണ് താര ലേലത്തിലേക്ക് എത്തിയിരിക്കുന്നത്. 50 ലക്ഷം രൂപയാണ്  വനിതാ പ്രീമിയർ ലീഗ് താരത്തിലെ ഏറ്റവും ഉയർന്ന അടിസ്ഥാന വില. 

Also Read: 'ഇതേ ഞാൻ ആണ് രണ്ട് കിരീടം നേടി തന്നത്'; പന്ത് ബിസിസിഐയുടെ കോർട്ടിലിട്ട് ഗംഭീർ

മാർക്വീ കളിക്കാരുടെ ലിസ്റ്റിൽ ദീപ്തി ശർമ, രേണുക സിംഗ്, സോഫി ഡിവൈൻ, അമേലിയ കെർ, സോഫി എക്ലെസ്റ്റോൺ, അലീസ ഹീലി, മെഗ് ലാനിങ്, ലോറ വോൾവാർഡ് എന്നിവരുടെ പേരാണ് ഉൾപ്പെട്ടിരുന്നത്. ഇതിൽ താര ലേലത്തിലേക്ക് ആദ്യം എത്തിയത് ഹീലിയുടെ പേരാണ്. എന്നാൽ ഫ്രാഞ്ചൈസികൾ ആരും താരത്തെ സ്വന്തമാക്കാൻ മുൻപോട്ട് വരാതിരുന്നതോടെ അൺസോൾഡ് ആയി. 

Advertisment

Also Read: 'ഇതേ ഞാൻ ആണ് രണ്ട് കിരീടം നേടി തന്നത്'; പന്ത് ബിസിസിഐയുടെ കോർട്ടിലിട്ട് ഗംഭീർ

അമേലിയ കെറിന് 3 കോടി

ദീപ്തി ശർമയെ 3.2 കോടി രൂപയ്ക്കാണ് യുപി വാരിയേഴ്സ് സ്വന്തമാക്കിയത്. 3.4 കോടി രൂപ പ്രൈസ് ടാഗുള്ള സ്മൃതി മന്ഥാനയ്ക്ക് തൊട്ടടുത്തെത്താൻ ദീപ്തി ശർമയ്ക്ക് കഴിഞ്ഞു. പണം വാരിയെറിഞ്ഞ് ദീപ്തിയെ യുപി വാരിയേഴ്സ് തിരികെ ടീമിലെത്തിക്കുകയായിരുന്നു.അമേലിയ കെറിനെ മുംബൈ ഇന്ത്യൻസ് മൂന്ന് കോടി രൂപയ്ക്ക് സ്വന്തമാക്കി. 

Also Read: ദയനീയ വീഴ്ച! ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ടേബിളിൽ പാക്കിസ്ഥാനേക്കാൾ പിന്നിൽ

മെഗ് ലാനിംഗിനായി കൊമ്പുകോർക്കൽ

രേണുക സിംഗ് ഗുജറാത്ത് ജയന്റ്സിന്. 60 ലക്ഷം രൂപയ്ക്കാണ് ഇന്ത്യൻ പേസറെ ഗുജറാത്ത് സ്വന്തമാക്കിയത്. യുപി വാരിയേഴ്സും ഡൽഹി കാപ്പിറ്റൽസും തമ്മിൽ മെഗ് ലാനിംഗിനായി വാശിയേറിയ പോരാട്ടം നടന്നു. ഒടുവിൽ 1. 90 കോടി രൂപയ്ക്ക് ഡൽഹിയെ മറികടന്ന് യുപി താരത്തെ റാഞ്ചി. ഇംഗ്ലണ്ട് സ്പിന്നർ സോഫി എക്ലെസ്റ്റോണെ 85 ലക്ഷം രൂപയ്ക്ക് യുപി സ്വന്തമാക്കി. 

ഓസ്ട്രേലിയൻ യുവതാരം ഫോബ് ലിച്ച്ഫീൽഡിനെ യുപി വാരിയേഴ്സ് 1.20 കോടിക്ക് സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ചിനെല്ലെ ഹെൻറിയെയും ഇന്ത്യൻ താരം എൻ. ശ്രീ ചരണിയെയും 1.30 കോടി രൂപ വീതം നൽകി ഡൽഹി കാപ്പിറ്റൽസ് ടീമിലെത്തിച്ചു. ഇന്ത്യൻ സ്പിന്നർ രാധാ യാദവിനെ 65 ലക്ഷം രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സ്വന്തമാക്കി. ഹർലീൻ ഡിയോൾ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്സ് സ്ക്വാഡിലേക്കെത്തുന്നു.

Read More: 408 റൺസ് തോൽവി; ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് പ്രോട്ടീസ്; ചരിത്ര ജയം 25 വർഷത്തിന് ശേഷം

Women Cricket Indian Women Cricket women premier league

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: