ഏകദിന – ടി20 ലോകകപ്പിന് സമാനമായി ടെസ്റ്റിലും ലോക ചാംപ്യന്മാരെ കണ്ടെത്തുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പുരോഗമിക്കുകയാണ്. ഒമ്പത് ടീമുകൾ ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് ആഷസ് പരമ്പരയോടെയാണ് തുടക്കമായത്. ഇന്ത്യാണ് നിലവിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള താരവും. എന്നാൽ ചാംപ്യൻഷിപ്പിലെ പോയിന്റ് വിതരണത്തിൽ മാറ്റം വേണമെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ അഭിപ്രായം.
എവേ മത്സരങ്ങളിൽ ജയിക്കുന്ന രാജ്യങ്ങൾക്ക് നിലവിലുള്ളതിന്റെ ഇരട്ടി പോയിന്റ് നൽകണമെന്നാണ് വിരാട് കോഹ്‌ലി പറയുന്നത്. നിലവിൽ ഒരു പരമ്പര തൂത്തുവരുന്ന ടീമിന് 120 പോയിന്റാണ് ലഭിക്കുന്നത്, അത് 2 മത്സരമുള്ള പരമ്പരയായാലും മൂന്ന് മത്സരമുള്ള പരമ്പരയായലും ഇനി അഞ്ച് മത്സരമുള്ള പരമ്പരയായാലും. ഇതിൽ മാറ്റവരണമെന്ന് വിരാട് കോഹ്‌ലി പറയുന്നു.
“എന്നോടാണ് പോയിന്റ് ടേബിൾ നിർമിക്കാൻ പറഞ്ഞിരുന്നതെങ്കിൽ എവേ ടെസ്റ്റ് മത്സരങ്ങൾ ജയിക്കുന്ന ടീമിന് ഇരട്ടി പോയിന്റ് നൽകിയേനെ. ആദ്യ എഡിഷനിൽ ഞാൻ പ്രതീക്ഷിച്ചതും അതു തന്നെയാണ്. എല്ലാ മത്സരവും പ്രധാനപ്പെട്ടതാണ്. നേരത്തെത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഓരോ വിജയവും അത്രത്തോളം വിലയേറിയതാണ്.” കോഹ്‌ലി പറഞ്ഞു.
Also Read: മിന്നും ‘രാജ്ഞി’; രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് പതിറ്റാണ്ട് തികച്ച് ഇന്ത്യൻ താരം മിതാലി രാജ്
ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ചാംപ്യന്‍ഷിപ്പ് രണ്ട് വര്‍ഷം കൊണ്ടായിരിക്കും തീരുക. ഇതിനിടെ ഒമ്പത് ടീമുകള്‍ 27 പരമ്പരകളില്‍ നിന്നുമായി 71 മത്സരങ്ങള്‍ കളിക്കും. അതേസമയം സാധാരണയായി നടക്കുന്ന ടെസ്റ്റ് പരമ്പരകളുടെ സ്വാഭാവത്തില്‍ നിന്നും വ്യത്യസ്തമായിരിക്കില്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. മത്സരങ്ങള്‍ ബൈലാറ്ററല്‍ പരമ്പരകളായായിരിക്കും നടക്കുക. ഓരോ മത്സരത്തിലേയും പോയന്റുകള്‍ കൂട്ടിയായിരിക്കും അന്തിമ വിജയിയെ കണ്ടെത്തുക. പോയന്റ് പട്ടികയില്‍ മുകളിലുള്ള രണ്ട് ടീമുകള്‍ തന്മിലായിരിക്കും 2021 ജൂണില്‍ നടക്കുന്ന ഫൈനല്‍ മത്സരം. ഇംഗ്ലണ്ടിലായിരിക്കും ഫൈനല്‍ അരങ്ങേറുക.
Also Read: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം അങ്കത്തിനൊരുങ്ങി കോഹ്‌ലിപ്പട, ചിത്രങ്ങൾ
ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കുക. 2018 മാര്‍ച്ച് 31 വരെയുള്ള റാങ്കിങ് അടിസ്ഥാനമാക്കിയാണ് ടീമുകളെ തിരഞ്ഞെടുത്തത്. അഫ്ഗാനിസ്ഥാന്‍, അയര്‍ലണ്ട്, സിംബാബ്‌വെ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകില്ല.
Also Read: ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി കെബിഎഫ്‌സി ട്രൈബ്സ് പാസ്‌പോർട്ട്; ടിക്കറ്റിലുൾപ്പെടെ ആനുകൂല്യങ്ങൾ
ഒമ്പത് ടീമുകളും മൂന്ന് ഹോം പരമ്പരകളും മൂന്ന് എവേ പരമ്പരകളും കളിക്കും. ഒരു പരമ്പരയില്‍ രണ്ട് മുതല്‍ അഞ്ച് വരെ ടെസ്റ്റുകളായിരിക്കും ഉണ്ടാവുക. എന്നാല്‍ ഓരോ ടീമുകളും കളിക്കുന്ന മത്സരങ്ങളുടെ എണ്ണം ഒരുപോലെയല്ല. ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്നത് ഇംഗ്ലണ്ടാണ്. 22 ടെസ്റ്റുകളാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകള്‍ക്കെതിരെ അഞ്ച് ടെസ്റ്റ് വീതമുള്ള പരമ്പരകള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിക്കുന്നത് ശ്രീലങ്കയും പാക്കിസ്ഥാനുമാണ്. 13 മത്സരങ്ങളാണ് ശ്രീലങ്കയും പാക്കിസ്ഥാനും കളിക്കുന്നത്. ഇന്ത്യയ്ക്ക് 18 മത്സരങ്ങളാണുള്ളത്.