പെർത്ത്: ട്രാക്കിൽ നിന്ന് വിടവാങ്ങിയതിന് ശേഷം ലോകം ചുറ്റി നടക്കുകയാണ് സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട്. എന്നാൽ ഈ യാത്രകൾക്കിടെ ചില കായിക വിശേഷങ്ങളിൽ പങ്കാളിയാവുകാണ് ബോൾട്ട്. ആഷസ് പരമ്പരയ്ക്കായി ഒരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് വിദഗ്‌ധ പരിശീലനം നൽകാനാണ് ബോൾട്ട് എത്തിയത്.

ഓസ്ട്രേലിയൻ താരങ്ങൾക്ക് തന്റെ വേഗത്തിന്റെ രഹസ്യം പറഞ്ഞ് നൽകുകയായിരുന്നു ബോൾട്ട്. ഓസീസ് താരങ്ങൾക്ക് ഓട്ടത്തിനുള്ള വേഗത വർധിപ്പാക്കാനുള്ള പരിശീലനവും ബോൾട്ട് നൽകി. കായികക്ഷമത നിലനിർത്താനുള്ള പരിശീലനങ്ങളും ബോൾട്ട് ഓസ്ട്രേലിയൻ താരങ്ങൾക്ക് പറഞ്ഞു നൽകി.

ബോൾട്ടിനൊപ്പമുള്ള പരിശീലനം വലിയ കരുത്തായെന്ന് ഓസ്ട്രേലിയൻ താരം ആരോൺ ഫിഞ്ച് പറഞ്ഞു. വരാനിരിക്കുന്ന ആഷസ് പരമ്പരയിൽ ഈ പരിശീലനം തങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും ഫിഞ്ച് കൂട്ടിച്ചേർത്തു. പ്രമുഖ സ്പോട്സ് ഡ്രിങ്ക്സ് നിർമ്മാതാക്കളായ ഗാറ്റ്റോഡ് എന്ന കമ്പനിയുടെ പ്രചാരണങ്ങൾക്ക് വേണ്ടിയാണ് ഉസൈൻ ബോൾട്ട് ഓസ്ട്രേലിയയിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ