Latest News

ഇനി വെള്ളക്കുപ്പായത്തിലെ ലോകകപ്പ്; 27 പരമ്പരകളും 71 ടെസ്റ്റുകളുമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്

ഏകദിന ലോകകപ്പ് അവസാനിച്ചു. ഇനി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്കാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് ടെസ്റ്റ് ക്രിക്കറ്റിനും ആവശ്യമാണെന്ന ആരാധകരുടേയും താരങ്ങളുടേയും ദീര്‍ഘനാളത്തെ ആവശ്യമാണ് ഇപ്പോള്‍ സഫലമാകുന്നത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരുന്ന ഐതിഹാസിക ആഷസ് പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് രണ്ട് വര്‍ഷം കൊണ്ടായിരിക്കും തീരുക. ഇതിനിടെ ഒമ്പത് ടീമുകള്‍ 27 പരമ്പരകളില്‍ നിന്നുമായി 71 മത്സരങ്ങള്‍ കളിക്കും. അതേസമയം സാധാരണയായി നടക്കുന്ന ടെസ്റ്റ് പരമ്പരകളുടെ സ്വാഭാവത്തില്‍ നിന്നും […]

virat kohli, virat kohli test, kohli test wins, india vs australia,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്, ind vs aus, india vs australia result, india vs australia stats, ind vs aus 3rd test, india vs australia 3rd test result, cricket news, indian express,

ഏകദിന ലോകകപ്പ് അവസാനിച്ചു. ഇനി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്കാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് ടെസ്റ്റ് ക്രിക്കറ്റിനും ആവശ്യമാണെന്ന ആരാധകരുടേയും താരങ്ങളുടേയും ദീര്‍ഘനാളത്തെ ആവശ്യമാണ് ഇപ്പോള്‍ സഫലമാകുന്നത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരുന്ന ഐതിഹാസിക ആഷസ് പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുന്നത്.

ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് രണ്ട് വര്‍ഷം കൊണ്ടായിരിക്കും തീരുക. ഇതിനിടെ ഒമ്പത് ടീമുകള്‍ 27 പരമ്പരകളില്‍ നിന്നുമായി 71 മത്സരങ്ങള്‍ കളിക്കും. അതേസമയം സാധാരണയായി നടക്കുന്ന ടെസ്റ്റ് പരമ്പരകളുടെ സ്വാഭാവത്തില്‍ നിന്നും വ്യത്യസ്തമായിരിക്കില്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. മത്സരങ്ങള്‍ ബൈലാറ്ററല്‍ പരമ്പരകളായായിരിക്കും നടക്കുക. ഓരോ മത്സരത്തിലേയും പോയന്റുകള്‍ കൂട്ടിയായിരിക്കും അന്തിമ വിജയിയെ കണ്ടെത്തുക. പോയന്റ് പട്ടികയില്‍ മുകളിലുള്ള രണ്ട് ടീമുകള്‍ തന്മിലായിരിക്കും 2021 ജൂണില്‍ നടക്കുന്ന ഫൈനല്‍ മത്സരം. ഇംഗ്ലണ്ടിലായിരിക്കും ഫൈനല്‍ അരങ്ങേറുക.

Read More: ‘അപമാനിക്കലാണിത്, ഞങ്ങള്‍ ശ്വസിക്കുന്നത് പോലും ടീമിനായി’; രോഹിത്തുമായി ഭിന്നതയില്ലെന്ന് കോഹ്‌ലി

ടീമുകള്‍

ഐസിസിയുടെ ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ ആദ്യ ഒമ്പത് സ്ഥാനങ്ങളിലുള്ള ടീമുകളായിരിക്കും ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുക. ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കുക. 2018 മാര്‍ച്ച് 31 വരെയുള്ള റാങ്കിങ് അടിസ്ഥാനമാക്കിയാണ് ടീമുകളെ തിരഞ്ഞെടുത്തത്. അഫ്ഗാനിസ്ഥാന്‍, അയര്‍ലണ്ട്, സിംബാബ്‌വെ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകില്ല.

ഫോര്‍മാറ്റ്

ഒമ്പത് ടീമുകളും മൂന്ന് ഹോം പരമ്പരകളും മൂന്ന് എവേ പരമ്പരകളും കളിക്കും. ഒരു പരമ്പരയില്‍ രണ്ട് മുതല്‍ അഞ്ച് വരെ ടെസ്റ്റുകളായിരിക്കും ഉണ്ടാവുക. എന്നാല്‍ ഓരോ ടീമുകളും കളിക്കുന്ന മത്സരങ്ങളുടെ എണ്ണം ഒരുപോലെയല്ല. ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്നത് ഇംഗ്ലണ്ടാണ്. 22 ടെസ്റ്റുകളാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകള്‍ക്കെതിരെ അഞ്ച് ടെസ്റ്റ് വീതമുള്ള പരമ്പരകള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിക്കുന്നത് ശ്രീലങ്കയും പാക്കിസ്ഥാനുമാണ്. 13 മത്സരങ്ങളാണ് ശ്രീലങ്കയും പാക്കിസ്ഥാനും കളിക്കുന്നത്. ഇന്ത്യയ്ക്ക് 18 മത്സരങ്ങളാണുള്ളത്.

മത്സരവേദി

നേരത്തെ പറഞ്ഞത് പോലെ ഒരു വേദിയില്‍ മാത്രമായല്ല ടൂര്‍ണമെന്റ് നടക്കുക. ബൈലാറ്ററല്‍ രീതിയിലായതിനാല്‍ എല്ലാ ടീമുകളുടേയും മണ്ണില്‍ മത്സരം നടക്കും. 2021 ജൂണിലായിരിക്കും ഫൈനല്‍.

പോയന്റ്

ഓരോ ടീമും ആറ് പരമ്പരകളാണ് കളിക്കുന്നത്. മത്സരങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പോയന്റുകള്‍. ആകെ പോയന്റ് 120 ആണ്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു മത്സരത്തിന് 60 പോയന്റായിരിക്കും. മൂന്ന് ടെസ്റ്റുകളുണ്ടെങ്കില്‍ ഓരോ ടെസ്റ്റിനും 40 പോയന്റ് വീതമായിരിക്കും. മത്സരം ടൈ ആവുകയാണെങ്കില്‍ പകുതി പോയന്റ് വീതം ഓരോ ടീമിനും നല്‍കും. മത്സരം ഡ്രോ ആവുകയാണെങ്കില്‍ 3:1 എന്ന ആനുപാതത്തിലായിരിക്കും പോയന്റ് നല്‍കുക.

ടെസ്റ്റ് റാങ്കിങ്

ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളും വേറെ വേറെയായി തന്നെയാണ് കാണുന്നത്. റാങ്കിങ് 12 ടീമുകള്‍ക്കായിരിക്കും. പോയന്റ് ടേബിള്‍ റാങ്കിങിലെ മാറ്റം അനുസരിച്ച് മാറില്ല.

Also Read: കോഹ്‌ലിയ്ക്ക് എങ്ങനെ നായകസ്ഥാനത്ത് തുടരാനാകും? തുറന്നടിച്ച് ഗവാസ്‌കര്‍

മാറ്റങ്ങള്‍

താരങ്ങളുടെ പേരും നമ്പറും ജഴ്‌സിയില്‍ ഉള്‍പ്പെടുത്താന്‍ ഐസിസി അനുമതി നല്‍കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനപ്രിയമാക്കുകയാണ് ലക്ഷ്യം.

ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലും ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റിലും നിലവില്‍ ഈ രീതിയുണ്ട്. ഇന്ത്യയെ പോലുള്ള ടീമുകളെ സംബന്ധിച്ച് ഇത് പുതിയൊരു അനുഭവമായിരിക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: World test championship explained

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com