scorecardresearch

ക്വാർട്ടറിൽ മെസി-റൊണാൾഡോ പോര്? 2026ലെ ലോകകപ്പിലെ തീപാറും മത്സരങ്ങൾ; കടുപ്പമേറിയ ഗ്രൂപ്പ്

FIFA World Cup 2026: മെസിയും റൊണാൾഡോയും തങ്ങളുടെ അവസാന ലോകകപ്പിന് ഇറങ്ങുമ്പോൾ ഇവരിലൊരാളുടെ തേരോട്ടത്തിന് ക്വാർട്ടർ ഫൈനലിൽ തിരശീല വീഴാനാണ് സാധ്യത

FIFA World Cup 2026: മെസിയും റൊണാൾഡോയും തങ്ങളുടെ അവസാന ലോകകപ്പിന് ഇറങ്ങുമ്പോൾ ഇവരിലൊരാളുടെ തേരോട്ടത്തിന് ക്വാർട്ടർ ഫൈനലിൽ തിരശീല വീഴാനാണ് സാധ്യത

author-image
Sports Desk
New Update
Cristiano Ronaldo With Nations League Trophy and Lionel Messi

Cristiano Ronaldo With Nations League Trophy and Lionel Messi Photograph: (Cristiano Ronaldo, Lionel Messi, Instagram)

മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വീണ്ടും നേർക്കുനേർ വരുമോ? 2026 ഫിഫ ലോകകപ്പിന്റെ 12 ഗ്രൂപ്പുകളിൽ ഏതെല്ലാം രാജ്യങ്ങൾ എന്ന ചിത്രം തെളിഞ്ഞതിന് പിന്നാലെ ഉയർന്ന ചോദ്യം ഇതായിരുന്നു. നിലവിലെ ലോക ചാംപ്യന്മാരായ മെസിയുടെ അർജന്റീനയും നേഷൻസ് ലീഗിൽ സ്പെയ്നിനെ തോൽപ്പിച്ചെത്തുന്ന പോർച്ചുഗലും 2026ൽ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിൽ ക്വാർട്ടറിൽ ഏറ്റുമുട്ടിയേക്കും.

Advertisment

മെസിയും റൊണാൾഡോയും തങ്ങളുടെ അവസാന ലോകകപ്പിന് ഇറങ്ങുമ്പോൾ ഇവരിലൊരാളുടെ തേരോട്ടത്തിന് ക്വാർട്ടർ ഫൈനലിൽ തിരശീല വീഴാനാണ് സാധ്യത. ആ മത്സരം കാണാനായിരിക്കും കാൽപന്തിനെ നെഞ്ചോട് ചേർക്കുന്നവരുടെ ഇനിയുള്ള കാത്തിരിപ്പ്. ലോകകപ്പിൽ ഇതുവരെ മെസിയും അർജന്റീനയും നേർക്കുനേർ വന്നിട്ടില്ല.

Also Read; രോഹിത്തിന്റെ ഞെട്ടിക്കുന്ന നീക്കം; ബിസിസിഐ സമ്മർദം കാരണം ട്വന്റി20 കളിച്ചേക്കും

രണ്ട് സൗഹൃദ മത്സരങ്ങളിൽ പോർച്ചുഗലും അർജന്റീനയും നേർക്കുനേർ വന്നപ്പോൾ റൊണാൾഡോയും മെസിയും ലൈനപ്പിലുണ്ടായിരുന്നു. 2011ൽ നടന്ന അർജന്റീന പോർച്ചുഗൽ പോരാട്ടത്തിൽ 2-1ന് ആൽബിസെലസ്റ്റുകൾ ജയിച്ചു. മെസിയും റൊണാൾഡോയും ഈ മത്സരത്തിൽ സ്കോർ ചെയ്തിരുന്നു.

Also Read; മാർക്രമിന്റെ സെഞ്ചുറി; ബ്രെവിസിന്റെ വെടിക്കെട്ട്; റൺമല താണ്ടി ദക്ഷിണാഫ്രിക്ക

2014 നവംബർ 18ന് ആണ് പോർച്ചുഗലും അർജന്റീനയും ഏറ്റുമുട്ടിയ മറ്റൊരു സൗഹൃദ മത്സരം നടക്കുന്നത്. അന്ന് അർജന്റീനയെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് മെസിയുടെ സംഘത്തെ വീഴ്ത്തിയത്.

Also Read; IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ

ഗ്രൂപ്പ് ഘട്ടത്തിൽ ലയണൽ സ്കലോനിയുടെ സംഘത്തിന് വെല്ലുവിളികളില്ല. അൾജേരിയ, ഓസ്ട്രിയ, പിന്നെ ആദ്യമായി ലോകകപ്പിനെത്തുന്ന ജോർദാൻ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. ടൂർണമെന്റിലെ ആദ്യത്തെ വമ്പൻ മത്സരം ഗ്രൂപ്പ് സിയിലെ ബ്രസീൽ-മൊറോക്കോ പോരാട്ടമാണ്. ഖത്തർ ലോകകപ്പിലെ മൊറോക്കോയുടെ പ്രകടനം ഫുട്ബോൾ ലോകം ഒരിക്കലും മറക്കില്ല. 

നിലവിൽ 2026 ലോകകപ്പിലെ മരണഗ്രൂപ്പ് എന്ന് പറയാൻ പാകത്തിലൊന്നില്ല. എന്നാൽ ഫ്രാൻസും നോർവേയും സെനഗലും ഉൾപ്പെട്ട ഐ ഗ്രൂപ്പിലെ പോര് കടുത്തതാവും. ജർമനിക്ക് ഐവറി കോസ്റ്റിനേയും ഇക്വഡോറിനേയും മറികടക്കേണ്ടതുണ്ട്. ബ്രസീലിന് സ്കോട്ലാൻഡ് കടമ്പയും കടക്കണം. 

ഗ്രൂപ്പ് A: മെക്സിക്കോ, സൗത്ത് കൊറിയ, സൗത്ത് ആഫ്രിക്ക, യുവേഫ പ്ലേഓഫ് D

ഗ്രൂപ്പ് B: കാനഡ, സ്വിറ്റ്സർലൻഡ്, ഖത്തർ, യുവേഫ പ്ലേഓഫ് A

ഗ്രൂപ്പ് C: ബ്രസീൽ, മൊറോക്കോ, സ്കോട്ട്ലൻഡ്, ഹെയ്തി

ഗ്രൂപ്പ് D: യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, പരാഗ്വേ, യുവേഫ പ്ലേഓഫ് C

ഗ്രൂപ്പ് E: ജർമ്മനി, ഇക്വഡോർ, ഐവറി കോസ്റ്റ്, കുറക്കാവോ

ഗ്രൂപ്പ് F: നെതർലാൻഡ്സ്, ജപ്പാൻ, ടുണീഷ്യ, യുവേഫ പ്ലേഓഫ് B

ഗ്രൂപ്പ് G: ബെൽജിയം, ഇറാൻ, ഈജിപ്ത്, ന്യൂസിലാൻഡ്

ഗ്രൂപ്പ് H: സ്പെയിൻ, ഉറൂഗ്വേ, സൗദി അറേബ്യ, കേപ് വെർഡെ

ഗ്രൂപ്പ് I: ഫ്രാൻസ്, സെനഗൽ, നോർവേ, ഫിഫ 2

ഗ്രൂപ്പ് J: അർജന്റീന, അൾജീരിയ, ഓസ്ട്രിയ, ജോർദാൻ

ഗ്രൂപ്പ് K: പോർച്ചുഗൽ, കൊളംബിയ, ഉസ്ബെക്കിസ്ഥാൻ, ഫിഫ 1

ഗ്രൂപ്പ് L: ഇംഗ്ലണ്ട്, ക്രൊയേഷ്യ, പനാമ, ഘാന

Read More; പിങ്ക് പാന്തേഴ്സിന്റെ ലാഭം നൂറ് ഇരട്ടി; 2.5 കോടിയിൽ നിന്ന് 105 കോടി; പണം വാരി അഭിഷേക് ബച്ചൻ

Lionel Messi Cristiano Ronaldo Argentina Portugal World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: