ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് ജയം. വെനസ്വേലയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ പരാജയപ്പെടുത്തിയത്.
ലോകകപ്പ് യോഗ്യത മത്സരത്തിലെ തുടർച്ചയായ മൂന്നാം ജയമാണ് ബ്രസീൽ സ്വന്തമാക്കിയത്.
വെനസ്വേലയ്ക്കെതിരായ മത്സരത്തിൽ ഫിർമിനോയാണ് ബ്രസീലിന് വേണ്ടി വിജയഗോൾ നേടിയത്. മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു ഫിർമിനോ വെനസ്വേലയുടെ ഗോൾവല ചലിപ്പിച്ചത്.
Read Also: മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി 200 അല്ല; പിഴത്തുക കൂട്ടി
മത്സരത്തിലുടനീളം ബ്രസീൽ ആധിപത്യം പുലർത്തി. നെയ്മർ അടക്കമുള്ള പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് ബ്രസീൽ ഇന്ന് കളത്തിലിറങ്ങിയത്. പരുക്കിനെ തുടർന്നാണ് നെയ്മറിന് വെനസ്വേലയ്ക്കെതിരായ മത്സരം നഷ്ടമായത്.
ലാറ്റിൻ അമേരിക്കയിൽ നിന്ന് തുടർച്ചയായ മൂന്ന് വിജയങ്ങളോടെ 2022 ലെ ലോകകപ്പിന് യോഗ്യത നേടാൻ കുതിക്കുന്ന ഏക ടീമാണ് ബ്രസീൽ.
മറ്റൊരു മത്സരത്തിൽ പെറുവിനെ ചിലെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചിലെ വിജയം സ്വന്തമാക്കിയത്. വിദാലാണ് ചിലെയ്ക്കായി രണ്ട് ഗോളുകളും നേടിയത്.