വിരാട് കോഹ്ലിയുടെ നായകത്വത്തിലുള്ള ഇന്ത്യൻ ടീം 2019 ക്രിക്കറ്റ് ലോകകപ്പിൽ സെമി ഫൈനലിൽ പുറത്തുപോവാൻ കാരണം മോശം ആസൂത്രണമെന്ന് ഇർഫാൻ പത്താൻ. നാലാം നമ്പർ ബാറ്റ്സ്മാനെ തിരഞ്ഞെടുക്കാൻ കഴിയാത്തതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയാണ് ലോകകപ്പിൽ ടീം ഇന്ത്യയെ ഏറ്റവും മോശമായി ബാധിച്ചതെന്നും ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ പറഞ്ഞു.

“അടുത്തിടെ നടന്ന 2019 ടൂർണമെന്റ് നോക്കിയാൽ കാണാം അവിടെ മോശം ആസൂത്രണമായിരുന്നുവെന്ന്, ടീമിന് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ കഴിയുമായിരുന്നെന്ന് ഞാൻ കരുതുന്നു. നോക്കൂ, നമുക്ക് സൗകര്യങ്ങളുണ്ട്, കളിക്കാരുണ്ട്, ശാരീരിക ക്ഷമയയുണ്ട്, ഒരു ലോക ചാമ്പ്യനാകാൻ വേണ്ടതെല്ലാം നമുക്കുണ്ട്. നമുക്കില്ലാതിരുന്നത് ഒരേയൊരു കാര്യമാണ്, ലോകകപ്പിന് തൊട്ടുമുമ്പ് നമുക്ക് നാലാം നമ്പർ ബാറ്റ്സ്മാൻ ഉണ്ടായിരുന്നില്ല ” സ്റ്റാർ സ്പോർട്സിലെ ക്രിക്കറ്റ് കണക്റ്റഡ് ഷോയിൽ പത്താൻ പറഞ്ഞു.

ബാറ്റിംഗ് തകർച്ചയിൽ നിന്ന് കരകയറാൻ കഴിയാത്തതിനെ തുടർന്നാണ് ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റത്. നാലാം ബാറ്റ്സ്മാനായി കെ‌എൽ രാഹുലിനെ ഉൾപ്പെടുത്താൻ ടീം മാനേജ്‌മെന്റ് ശ്രമിച്ചെങ്കിലും ശിഖർ ധവാന് പരിക്കേറ്റപ്പോൾ രാഹുൽ ഓപ്പണറായി മാറി. മറ്റൊരു ബാറ്റ്സ്മാനെയും നാലാം നമ്പറിലേക്ക് തീരുമാനിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല.

Read More: അടച്ചിട്ട സ്റ്റേഡിയത്തിൽ ഐപിഎൽ: സാധ്യതകൾ അന്വേഷിച്ച് ക്ലബ്ബ് അധികൃതരും ബിസിസിഐയും

“ശരിയായ പ്ലേയിങ്ങ് ഇലവനെ ലഭിക്കാൻ നമ്മൾ പാടുപെടുകയായിരുന്നു. ലോകകപ്പിലേക്കും ഐസിസി ട്രോഫികൾക്കായും പോവുമ്പോൾ നമ്മൾ മികച്ച രീതിയിൽ ആസൂത്രണം നടത്തിയകായി ഉറപ്പാക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. നമുക്ക് മികച്ച ആസൂത്രണം ഉണ്ടെങ്കിൽ, ഒരു ചാമ്പ്യനാകാനുള്ള എല്ലാ കാര്യങ്ങളും നമ്മുടെ പക്കലുണ്ട്, ” പത്താൻ കൂട്ടിച്ചേർത്തു.

Read More: രോഹിത് ധോണിയെപ്പോലെ, കോഹ്ലിയിൽ നിന്ന് തീർത്തും വ്യത്യസ്തൻ: സുരേഷ് റെയ്‌ന

2013ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യ ഒരു ഐസിസി ട്രോഫി നേടിയിട്ടില്ല. 2015ലെ ഏകദിന ലോകകപ്പ് ,2016ലെ ടി 20 ലോകകപ്പ് , 2019ലെ ഏകദിന ലോകകപ്പ് എന്നീ മൂന്ന് ഐസിസി ലോക ടൂർണമെന്റുകളിൽ ഇന്ത്യൻ ടീം സെമി ഫൈനലുകളിൽ പ്രവേശിച്ചെങ്കിലും പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോഹ്ലിയെയും ടീമിനെയും തോൽപിച്ച് സർഫ്രാസ് അഹമ്മദും ടീമും വിജയിക്കുകയും ചെയ്തു.

Read More: Bad planning, confusion over No. 4 batsman: Irfan Pathan points out India’s flaws in World Cup 2019

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook