നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ക്രിക്കറ്റ് പൂരത്തിന് ഇനി 100 നാളുകൾ. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന 2019ലെ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത് മെയ് 30നാണ്. ജൂലൈ 14നാണ് കലാശ പോരാട്ടം. ലോകകപ്പ് ചരിത്രത്തിലെ 12-ാം പതിപ്പിനാണ് ഇംഗ്ലണ്ട് വേദിയാകാൻ ഒരുങ്ങുന്നത്.

പത്ത് ടീമുകളാണ് ഇത്തവണ ലോകകിരീടത്തിനായി പോരാടുന്നത്. ആതിഥേയ രാജ്യമായ ഇംഗ്ലണ്ടിന് പുറമെ ഐസിസി ഏകദിന ചാമ്പ്യൻഷിപ്പിലൂടെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകൾ ലോകകപ്പിന് യോഗ്യത നേടിയപ്പോൾ അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇൻഡീസും യോഗ്യത മത്സരങ്ങളിലൂടെയാണ് പങ്കാളിത്തം ഉറപ്പാക്കിയത്.

റൗണ്ട് റോബിൻ ഫോർമാറ്റിലാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. പത്ത് ടീമുകളും പ്രാഥമിക ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടും. ഇതിൽ നിന്ന് ആദ്യ നാലിൽ എത്തുന്ന ടീമുകൾ തമ്മിലാകും സെമി പോരാട്ടവും പിന്നീട് ഫൈനലും. എട്ട് വേദികളാണ് ഇംഗ്ലണ്ടിലും വെയിൽസിലുമായി ലോകകപ്പ് മത്സരങ്ങൾക്ക് തയ്യാറാക്കിയിരിക്കുന്നത്.

ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത്. 20 വർഷത്തിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിൽ ലോകകപ്പ് മത്സരങ്ങൾ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 1975, 1979, 1983, 1999 എന്നീ വർഷങ്ങളിലാണ് ഇതിന് മുമ്പ് ഇംഗ്ലണ്ടിൽ ലോകകപ്പ് മത്സരങ്ങൾ നടന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ