/indian-express-malayalam/media/media_files/uploads/2023/10/2-11.jpg)
ഫൊട്ടോ: X/ BCCI
ജോസ് ബട് ലർ നയിക്കുന്ന ഇംഗ്ലീഷ് ടീം ലോകകപ്പിനെത്തിയത് ലോക ചാമ്പ്യന്മാരെന്ന ഖ്യാതിയോടെയാണ്. എന്നാൽ, അവിശ്വസനീയമായ തുടരൻ തോൽവികളിലൂടെ ലോകകപ്പിലെ പോയിൻ്റ് പട്ടികയിൽ താഴേത്തട്ടിലാണ് അവർ. സെമി സാധ്യതകൾ ഏറെക്കുറെ അവസാനിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിന് സംഭവിച്ചതെന്താണ്? ലോക ചാമ്പ്യന്മാരെന്ന തലയെടുപ്പിൽ നിന്ന് ഏറ്റവും മോശം ടീമുകളിലൊന്നായി താഴേക്ക് പതിക്കുകയായിരുന്നു അവർ.
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിച്ച ആറിൽ അഞ്ച് മത്സരങ്ങളും ഇംഗ്ലീഷ് പട തോറ്റുവെന്നത് അവിശ്വസനീയമാണ്. വെറും രണ്ട് പോയിന്റുമായി അഫ്ഗാനിസ്ഥാനും നെതർലൻഡ്സിനും ബംഗ്ലാദേശിനുമെല്ലാം താഴെയായി പത്താം സ്ഥാനത്താണ് ഇംഗ്ലണ്ട് ഇപ്പോഴുള്ളത്. ഇന്നലെ ഇന്ത്യയെ കുറഞ്ഞ സ്കോറിൽ എറിഞ്ഞിടാൻ ഇംഗ്ലീഷ് ബൌളർമാർക്ക് കഴിഞ്ഞിരുന്നു. എന്നിട്ടും വിജയപാതയിൽ അവർക്ക് തിരിച്ചെത്താനായില്ലെന്നത് ക്രിക്കറ്റ് ആരാധകർക്ക് നിരാശയേകുന്ന കാര്യമാണ്.
Mohammed Shami, 4/22 ⭐
— ICC (@ICC) October 29, 2023
Jasprit Bumrah, 3/33 🚀
Rohit Sharma, 87 🏏
Read the story of India’s 100-run win over defending champions England 📝⬇️#CWC23#INDvENGhttps://t.co/4D3MMCxCqn
ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കാനായില്ലെങ്കിൽ 2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ കഴിഞ്ഞേക്കില്ലെന്ന ഭീഷണിയും ഇംഗ്ലണ്ടിന് മുന്നിലുണ്ട്. ചാമ്പ്യൻസ് ട്രോഫിക്കായി ടീമുകളെ തിരഞ്ഞെടുക്കാൻ ഐസിസി പുതിയ യോഗ്യതാ മാനദണ്ഡം മുന്നോട്ടുവെച്ചിരിക്കുകയാണ്. ഏകദിന ലോകകപ്പിലെ ലീഗ് റൗണ്ട് കഴിയുമ്പോൾ ആദ്യ ഏഴ് സ്ഥാനക്കാരാകുന്ന ടീമുകൾ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടും.
ആതിഥേയ രാഷ്ട്രമായ പാകിസ്താനും മറ്റു ഏഴ് ടീമുകൾക്കും ടൂർണമെന്റിന് യോഗ്യത ലഭിക്കും. അങ്ങനെയെങ്കിൽ, ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഇംഗ്ലണ്ടിന്റെ സാന്നിധ്യമില്ലാതെ 2025ലെ ചാമ്പ്യൻസ് ട്രോഫി നടക്കും. രണ്ട് തവണ ടി20 ലോകകപ്പും, ഒരു തവണ ഏകദിന ലോകകപ്പും ഇംഗ്ലണ്ട് ടീം നേടിയിട്ടുണ്ട്. ജോസ് ബട്ലറുടെ ടീമിന് തിരിച്ചുവരാൻ ശേഷിയുണ്ടെന്ന് തന്നെ നമുക്ക് വിശ്വസിക്കാം.
ലോകകപ്പിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ഓസ്ട്രേലിയയും നെതർലൻഡ്സും പാകിസ്താനുമാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. 3 മത്സരങ്ങളും ജയിച്ചാൽ ഇംഗ്ലണ്ടിന് ഏഴാം സ്ഥാനത്തേക്ക് ഉയരാനാകും. 2021ലാണ് ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള യോഗ്യതാ നിയമത്തിൽ തിരുത്തൽ വരുത്തിയത്. പുതിയ നിയമപ്രകാരം ലോകകപ്പ് യോഗ്യത നേടാത്ത വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ, അയർലൻഡ് ടീമുകൾക്കും ഇനി ചാമ്പ്യൻസ് ട്രോഫി കളിക്കാനാകില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.