ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി അമിത് പാംഗല്‍. ചരിത്ര സ്വര്‍ണം ലക്ഷ്യം വച്ചിറങ്ങിയ അമിത് ഉസ്ബക്കിസ്ഥാന്‍ താരം ഷഖോബിദ്ദീന്‍ സൈറോവിനോട് പരാജയപ്പെടുകയായിരുന്നു. 5-0 നായിരുന്നു അമിത്തിന്റെ പരാജയം. നിലവിലെ ഒളിമ്പിക് ചാമ്പ്യനാണ് സൈറോവ് എന്നു കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അമിത്തിന്റെ വെള്ളിയ്ക്ക് പൊന്നും വിലയാകും.
ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം മേരി കോമിന്റേത് മാത്രമായി തുടരുകയാണ്. 52 കിലോ ഗ്രാമിലായിരുന്നു അമിത് മത്സരിച്ചത്. ഫ്രഞ്ച് താരം ബിലാല്‍ ബെന്നാമയെയാണ് സൈറോവ് സെമിയില്‍ പരാജയപ്പെടുത്തിയത്.
2017 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയാണ് അമിത് ശ്രദ്ധ നേടുന്നത്. പിന്നീട് അതേ വര്‍ഷം തന്നെ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തി. 2018 ല്‍ ഏഷ്യന്‍ ചാമ്പ്യനായി.
ഒരു എഡിഷനില്‍ തന്നെ ഒന്നിലധികം മെഡലുകള്‍ എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. അമിതും മനീഷ് കൗശിക്കും സെമിയില്‍ പ്രവേശിച്ചതോടെയാണ് ഇന്ത്യ രണ്ട് മെഡല്‍ ഉറപ്പിച്ചത്. നേരത്തെ വിജേന്ദര്‍ സിങ്, വികാസ് കൃഷ്ണന്‍, ശിവ ഥാപ്പ, ഗൗരവ്വ് ബിദൂരി എന്നിവര്‍ മെഡല്‍ നേടിയിരുന്നു. എന്നാല്‍ ആര്‍ക്കും ഫൈനലിലെത്താനായില്ല.
Read Here: 1.6 കോടിയുടെ ജീപ്പില്‍ കറങ്ങി ധോണി; സൂപ്പര്‍ മോഡല്‍ ഇന്ത്യയിലെത്തുന്നത് ആദ്യം