ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഫൈനൽ പ്രതീക്ഷിച്ച ആരാധകർക്ക് തിരിച്ചടി. വനിത സിംഗിൾസിന്റെ ആദ്യ സെമിഫൈനലിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ പുറത്തായി. സെമിയിൽ ജപ്പാന്റെ നൊസൂമി ഒക്കൂഹാരയോടാണ് സൈന തോറ്റത്. 3 സെറ്റ് നീണ്ട മാരത്തോൺ പോരാട്ടത്തിനൊടുവിലാണ് സൈന ജപ്പാൻ താരത്തിന് മുന്നിൽ അടിയറവ് പറഞ്ഞത്. സ്കോർ 21-12, 17 -21, 21-9

സൈന പുറത്തായതോടെ എല്ലാ കണ്ണുകളും ഒളിമ്പിക് മെഡൽ ജേതാവായ പി.വി സിന്ധുവിലേക്ക് തിരിഞ്ഞു. ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ പി.വി സിന്ധു , ചെൻ യു ഫെയിയെ നേരിടും. രാത്രി 11.30നാണ് സിന്ധുവിന്റെ മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ