scorecardresearch
Latest News

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ശ്രീകാന്ത് – ലോ കീന്‍ യൂ പോരാട്ടം ഇന്ന്

2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രീകാന്തും ലോ കീന്‍ യൂവും ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യന്‍ താരത്തിനൊപ്പമായിരുന്നു

Badminton World Championship
Photo: BWF

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ കലാശപ്പോരാട്ടം ഇന്ന്. ഫൈനലില്‍ ഇന്ത്യയുടെ കിടംബി ശ്രീകാന്തും സിംഗപൂരിന്റെ ലോ കീന്‍ യൂവും ഏറ്റുമുട്ടും. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ശ്രീകാന്ത്. സമാന റെക്കോര്‍ഡുമായി തന്നെയാണ് ലോ കീന്‍ യൂവും ഫൈനലില്‍ എത്തിയത്.

സെമി ഫൈനലില്‍ ലക്ഷ്യ സെന്നിനെ ഒരു മണിക്കൂറിലധികം നീണ്ടു നിന്ന കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കിയായിരുന്നു ശ്രീകാന്തിന്റെ കുതിപ്പ്. സ്കോര്‍ 17-21, 21-14, 21-17. ആദ്യ സെറ്റ് നഷ്ടമായ ശ്രീകാന്ത് പരിചയസമ്പത്തിന്റെ മികവില്‍ രണ്ടും, മൂന്നും സെറ്റുകള്‍ നേടി. വെങ്കല മെഡലിനായി ലക്ഷ്യ സെന്‍ ഡെന്മാര്‍ക്കിന്റെ ആന്‍ഡേഴ്സ് ആന്‍ഡേഴ്സണെ നേരിടും.

ലോക മൂന്നാം നമ്പര്‍ താരമായ ആന്‍ഡേഴ്സണെ അട്ടിമറിച്ചാണ് ലോ കീന്‍ ഫൈനലില്‍ എത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്കോര്‍ 23-21, 21-14. ആദ്യ സെറ്റ് നേടാന്‍ ലോ കീനിന് പൊരുതേണ്ടി വന്നെങ്കിലും രണ്ടാം സെറ്റ് അനായാസം സ്വന്തമാക്കാനായി.

2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രീകാന്തും ലോ കീന്‍ യൂവും ഏറ്റുമുട്ടിയിരുന്നു. അന്ന് ജയം ഇന്ത്യന്‍ താരത്തിനൊപ്പമായിരുന്നു. ആ വര്‍ഷം തന്നെ ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ പദവിയിലുമെത്തിയിരുന്നു. നിലവില്‍ ശ്രീകാന്ത് 14-ാം റാങ്കിലാണ്. ലോ കീന്‍ യൂ 22-ാം റാങ്കും.

At what time does the BWF World Championship 2021 Final between Kidambi Srikanth and LOH Kean Yew take Place?ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സര സമയം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 6. 30 ന് ആരംഭിക്കും.

Where to watch the live coverage of the BWF World Championship 2021 Final? ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ തത്സമയ സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് മൂന്നില്‍ കാണാന്‍ സാധിക്കും.

How to watch the Live Streaming of BWF World Championship 2021 Final? ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ലൈവ് സ്ട്രീമിങ് ഹോട്സ്റ്റാര്‍ ആപ്പീലൂടെ കാണാന്‍ കഴിയും.

Also Read: ഇതിഹാസ താരത്തിന് ഇന്ത്യയുടെ മുഖ്യ പരിശീലകനാകാന്‍ ആഗ്രഹമുണ്ടായിരുന്നു: ഗാംഗുലി

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: World badminton championship kidambi srikanth to face loh kean yew where to watch