മൊണാക്കോ: വേള്‍ഡ് അത്ലറ്റിക്സിന്റെ ഈ വര്‍ഷത്തെ ‘വുമണ്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം മുന്‍ ലോങ് ജമ്പ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോർജിന്. കായികരംഗത്ത് ഇപ്പോഴും നൽകികൊണ്ടിരിക്കുന്ന സേവനങ്ങൾക്കാണ് ബഹുമതി.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ വെങ്കല മെഡല്‍ നേടിയിട്ടുളള അഞ്ചു 2016 മുതല്‍ ബെംഗളൂരുവിൽ അത്ലറ്റിക്സ് അക്കാദമി സ്ഥാപിച്ച് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ്. ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയാണ്. രാജ്യം പത്മശ്രീ നൽകിയും ആദരിച്ചിട്ടുണ്ട്.
ലോക അത്ലറ്റിക്സിന്റെ ‘വുമൺ ഓഫ് ദ ഇയർ’ പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും തന്റെ പ്രയത്നം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അഞ്ചു ബേബി ജോർജ് ട്വിറ്ററിൽ കുറിച്ചു.
അഞ്ജുവിനൊപ്പം നോര്‍വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോം വേള്‍ഡ് അത്ലറ്റിക്സിന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരമായും ജമൈക്കയുടെ എലൈന്‍ തോംപ്സൺ വനിത താരമായും തിരഞ്ഞെടുക്കപ്പെട്ടു.
Also Read: ഏകദിന നായകനെന്ന നിലയിൽ കോഹ്ലിയുടെ ഭാവി ഉടനറിയാം; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീം ഈ ആഴ്ച