ലോക അണ്ടർ 20 അത്‌ലറ്റിക്‌സ് മിക്സഡ് റിലേയിൽ ഇന്ത്യക്ക് വെങ്കലം

ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം തന്നെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം

india athletics relay bronze, india relaty team, india athletics junior championships, athl;etics junuor world championship, ie malayalam
ഫോട്ടൊ: എഎഫ്ഐ

കെനിയ: കെനിയയിലെ നെയ്‌റോബിയിൽ നടക്കുന്ന ലോക അണ്ടർ 20 അത്‌ലറ്റിക്‌സിലെ 4×400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യക്ക് വെങ്കലം. ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം തന്നെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം.

ഭാരത് ശ്രീധർ, പ്രിയ മോഹൻ, സമ്മി, കപിൽ എന്നിവർ ചേർന്ന് 3 മിനിറ്റ്  20.60 സെക്കൻഡ് സമയത്തിലാണ് ഫിനിഷ് ചെയ്തത്. 3:19.70 സെക്കൻഡിൽ ചാമ്പ്യൻഷിപ് റെക്കോർഡോടെ ഫിനിഷ് ചെയ്ത നൈജീരിയ ആണ് ഒന്നാമത്.  3:19.80 സമയത്തിൽ ഫിനിഷ് ചെയ്ത പോളണ്ട് രണ്ടാമതായി. റിലേ ഹീറ്റ്‌സിൽ മലയാളി താരമായ അബ്ദുൽ റസാഖ് ഓടിയിരുന്നു.

രാവിലെ ഹീറ്റ്‌സിൽ 3 മിനിറ്റ് 23.36 സെക്കൻഡ് സമയത്തിന് ജയിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ചെക്ക് റിപ്പബ്ലിക്ക്, ജമൈക്ക, പോളണ്ട്, ശ്രീലങ്ക, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഫൈനലിൽ മത്സരിച്ച മറ്റു ടീമുകൾ.

വനിതകളുടെ 400മീറ്റർ ഹീറ്റ്‌സിൽ മൂന്നാമത് ഫിനിഷ് ചെയ്ത പ്രിയ മോഹൻ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.

Also read: പഠിച്ച സ്കൂൾ ഇനി സ്വന്തം പേരിൽ അറിയപ്പെടും; ഒളിംപിക് മെഡൽ ജേതാവ് രവി ദഹിയക്ക് ഡൽഹി സർക്കാരിന്റെ ആദരം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: World athletics u20 championship india win bronze in 4x400m mixed relay event

Next Story
ലോർഡ്സിലെ സെഞ്ചുറിക്ക് ശേഷം ഐസിസി റാങ്കിങ്ങിൽ രാഹുലിന് മുന്നേറ്റം; അഞ്ചാം സ്ഥാനത്ത് തുടർന്ന് കോഹ്‌ലിkl rahul, virat kohli, icc test rankings, icc latest test rankings, cricket news, കെഎൽ രാഹുൽ, cricket news malayalam, കോഹ്ലി, ക്രിക്കറ്റ്, ഐസിസി റാങ്കിങ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com