ദോഹ: ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ അമേരിക്ക ചാംപ്യന്മാർ. അവസാന ദിനം നേടിയ മൂന്ന് സ്വർണം ഉൾപ്പടെ 14 സ്വർണവും 11 വെള്ളിയും നാല് വെങ്കലവുമടക്കം 29 മെഡൽ സ്വന്തമാക്കിയാണ് അമേരിക്ക ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള കെനിയയേക്കാൾ ബഹുദൂരം മുന്നിലാണ് അമേരിക്ക ഫിനിഷ് ചെയ്തത്. ഇന്ത്യക്ക് മെഡലുകൾ ഒന്നും നേടാനായില്ലെങ്കിലും ഒളിമ്പിക്സ് യോഗ്യത ഉറപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാൻ താരങ്ങൾക്കായി.
Also Read: പോക്കറ്റ് റോക്കറ്റ് ഇനി മമ്മി റോക്കറ്റ്; ഷെല്ലി ആൺ ഫ്രേസർ ട്രാക്കിലെ കൊടുങ്കാറ്റ്
അഞ്ചു സ്വർണവും രണ്ട് വെള്ളിയും നാലു വെങ്കലവും അടക്കം 11 മെഡൽ നേടിയ കെനിയയാണ് രണ്ടാം സ്ഥാനത്ത്. മൂന്നു സ്വർവും അഞ്ചു വെള്ളിയും നാലു വെങ്കലവും നേടി ജമൈക്ക മൂന്നാം സ്ഥാനത്ത് ചാംപ്യനഷിപ്പ് അവസാനിപ്പിച്ചപ്പോൾ ചൈനയുടെ അക്കൗണ്ടിൽ മൂന്നു വീതം സ്വർണവും വെള്ളിയും വെങ്കലവുമാണുള്ളത്.
Also Read: ‘ട്രാക്കിലെ പൊന്നമ്മമാര്‍’; ദോഹയില്‍ ചരിത്രം കുറിച്ച അമ്മമാര്‍
സ്‌പ്രിന്റ് – ജമ്പ് ഇനങ്ങളിൽ അമേരിക്കൻ ആധിപത്യം തുടർന്നതോടെ അമേരിക്ക അനായാസം മെഡലുകൾ സ്വന്തമാക്കി. പുരുഷന്‍മാരുടെ സ്പ്രിന്റ് ഇനങ്ങളായ 100 മീറ്ററില്‍ ക്രിസ്റ്റ്യന്‍ കോള്‍മാനും 200 മീറ്ററില്‍ നോഹ ലയ്ലെസും സ്വര്‍ണമെത്തിച്ചു. വനിതകളുടെ 400 മീ. ഹര്‍ഡില്‍സില്‍ ദലീല മുഹമ്മദും മിക്‌സഡ് റിലേ ടീമും പുതിയ റെക്കോഡും സ്ഥാപിച്ചു.
Also Read: ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തിരുത്തി അമേരിക്കയുടെ വനിത താരം അലിസൺ ഫെലിക്സ്
ഓരോ ചാംപ്യൻഷിപ്പ് പിന്നിടുമ്പോഴും കൂടുതൽ ഇനങ്ങളിൽ സ്വർണം നേടാനും അമേരിക്കയ്ക്ക് സാധിക്കുന്നുണ്ട്. 2015 ൽ ചൈനയിൽ നടന്ന മേളയിൽ ആറു സ്വർണമാണ് അമേരിക്ക നേടിയത്. കഴിഞ്ഞ തവണ അത് പത്തിലേക്കും ദോഹയിൽ 14ലേക്കും വർധിപ്പിക്കാൻ അമേരിക്കയ്ക്ക് സാധിച്ചു.