scorecardresearch
Latest News

World Athletics Championships 2022; കായിക മാമാങ്കം എവിടെ എങ്ങനെ കാണാം?

World Athletics Championships 2022: 10 ദിവസം നീണ്ടു നില്‍ക്കുന്ന കായിക മത്സരങ്ങളില്‍ 200 രാജ്യങ്ങളില്‍ നിന്ന് രണ്ടായിരത്തോളം അത്ലറ്റുകളാണ് പങ്കെടുക്കുന്നത്

World Athletics Championships 2022
Photo: Twitter/WorldAthletics

World Athletics Championships 2022: 2022 ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ് കായിക മാമാങ്കത്തിന്റെ 18-ാം എഡിഷനായിരിക്കും. അമേരിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ലോക ചാമ്പ്യന്‍ഷിപ്പിനുണ്ട്. 10 ദിവസം നീണ്ടു നില്‍ക്കുന്ന കായിക മത്സരങ്ങളില്‍ 200 രാജ്യങ്ങളില്‍ നിന്ന് രണ്ടായിരത്തോളം അത്ലറ്റുകളാണ് പങ്കെടുക്കുന്നത്.

അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയായിരിക്കും ഇന്ത്യയെ നയിക്കുക. തജീന്ദ്രപാല്‍ സിങ് ടൂര്‍ (ഷോട്ട് പുട്ട്, പുരുഷവിഭാഗം), കമല്‍പ്രീത് കൗര്‍ (ഡിസ്കസ് ത്രൊ, വനിതാ വിഭാഗം), പ്രിയങ്ക ഗോസ്വാമി (20 കിലോമീറ്റര്‍ നടത്തം, വനിതാ വിഭാഗം), രാഹുല്‍ രോഹില്ല (20 കിലോമീറ്റര്‍ നടത്തം, പുരുഷവിഭാഗം), സന്ദീപ് കുമാര്‍ (20 കിലോമീറ്റര്‍ നടത്തം, പുരുഷവിഭാഗം), മുരളി ശ്രീശങ്കര്‍ (ലോങ്ജമ്പ്, പുരുഷവിഭാഗം), ജെസ്വിന്‍ അല്‍ഡ്രിന്‍ (ലോങ്ജമ്പ്, പുരുഷവിഭാഗം), അബ്ദുള്ള അബൂബക്കര്‍ (ട്രിപ്പിള്‍ ജമ്പ്, പുരുഷവിഭാഗം), അവിനാഷ് സാബ്ലെ (3,000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്, പുരുഷവിഭാഗം), പ്രവീണ്‍ ചിത്രവേല്‍ (ട്രിപ്പിള്‍ ജമ്പ്, പുരുഷവിഭാഗം), സീമ പൂനിയ (ഡിസ്കസ് ത്രൊ, വനിതാ വിഭാഗം). ഇതുകൂടാതെ പുരുഷവിഭാഗം 4×400 ടീമും ഉണ്ട്.

When will the World Athletics Championships Oregon22 start? എന്നാണ് ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുന്നത്?

ജൂലൈ 15 മുതല്‍ ജൂലൈ 24 വരെയാണ് ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

Where to watch the World Athletics Championships Oregon22 live? ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്റെ തത്സമയ സംപ്രേക്ഷണം എവിടെ കാണാം?

ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി ടെന്‍ 2 ചാനലില്‍ കാണാവുന്നതാണ്.

Where will the World Athletics Championships Oregon22 be live-streamed? ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്റെ ലൈവ് സ്ട്രീമിങ് സോണി ലിവ് ആപ്ലിക്കേഷനില്‍ ലഭ്യമാകും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: World athletics championships 2022 when and where to watch